നടുറോഡിലിട്ട് യുവാവിനെ മർദ്ദിക്കുന്ന വീഡിയോ! സംഭവം തിരുവനന്തപുരത്ത്, അന്വേഷണം തുടങ്ങി...
സെപ്റ്റംബർ 13ന് ചിറയിൻകീഴ് മുടപുരം എസ്എം ജംഗ്ഷനിൽ വെച്ചാണ് രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്.
തിരുവനന്തപുരം: ചിറയിൻകീഴിൽ നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെങ്കിലും, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്
അന്വേഷണം തുടങ്ങിയതായി ആറ്റിങ്ങൽ സിഐ അറിയിച്ചു.
സെപ്റ്റംബർ 13ന് ചിറയിൻകീഴ് മുടപുരം എസ്എം ജംഗ്ഷനിൽ വെച്ചാണ് രണ്ടംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. അനന്തു, ശ്രീക്കുട്ടൻ എന്നിവർ ചേർന്നാണ് സുധീർ എന്ന യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സെപ്റ്റംബർ 13ന് വൈകീട്ട് നാലേമുക്കാലോടെ ബൈക്കിലെത്തിയ രണ്ട് പേർ ജംഗ്ഷനിൽ വെച്ച് മറ്റൊരു ബൈക്കിലെത്തിയവരെ തടഞ്ഞുവെച്ചു. തുടർന്ന് ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ട സംഘം തൊട്ടുപിന്നാലെ യുവാവിനെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവസമയത്ത് ജംഗ്ഷനിൽ ധാരാളം ആളുകളുണ്ടായിരുന്നെങ്കിലും ആരും പ്രശ്നത്തിൽ ഇടപെട്ടിരുന്നില്ല. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസും സംഭവമറിയുന്നത്. ആരും പരാതി നൽകിയിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ആറ്റിങ്ങൽ സിഐ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആറ്റിങ്ങൽ ഡിവൈഎസ്പി സിഐയ്ക്ക് നിർദേശം നൽകിയിരുന്നു.












Click it and Unblock the Notifications