കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡ്വ. ഉദയഭാനു മുന്‍ എസ്എഫ്‌ഐ നേതാവ്; ക്രിമിനല്‍ ആരോപണം ഞെട്ടിക്കുന്നത്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി. ഉദയഭാനു മുന്‍ എസ്എഫ്‌ഐ നേതാവ്. പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസ കാലത്താണ് അദ്ദേഹം എസ്എഫ്‌ഐയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് യുണിവേഴ്‌സിറ്റി കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു.

യുഎസ്: വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം തീവ്രവാദി ആക്രമണം, എട്ടുമരണം
വിദ്യാഭ്യാസ കാലത്തും പിന്നീടും സജീവ ഇടതുപക്ഷ സഹയാത്രികനായ ഉദയഭാനു സിപിഎമ്മിനെതിരെയും മറ്റും ഉയരുന്ന ആരോപണങ്ങളില്‍ നിയമപരമായ പ്രതിരോധങ്ങളുമായി ചാനലുകളില്‍ സജീവ സാന്നിധ്യമായിരുന്നു. മാന്യമായും ബഹുമാനത്തോടെയും വസ്തുനിഷ്ടമായും കാര്യങ്ങള്‍ വിലയിരുത്തുന്ന അദ്ദേഹം കൊലക്കേസില്‍ പ്രതിയായത് മലയാളികളെ ഞെട്ടിക്കുകതന്നെ ചെയ്തു.

udayabhanu

പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ വലിയ ഭൂമാഫിയാ ബന്ധങ്ങള്‍ ഉള്ള വ്യക്തിയാണ് ഉദയഭാനു. കോടികളുടെ വസ്തുക്കച്ചവടം ഇദ്ദേഹം വഴി നടന്നിട്ടുണ്ടാകാമെന്നാണ് നിഗമനം. ഭൂമിവാങ്ങാന്‍ നല്‍കിയ 50 ലക്ഷം രൂപ തിരികെ നല്‍കാത്തതിനാലാണ് രാജീവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയെതെന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ ശക്തമായ തെളിവുകളും ഉദയഭാനുവിനെതിരെയുണ്ട്.

കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളേടോ അസഭ്യം പറയലും പിന്നെ... ടെക്കി അവസാനം കുടുങ്ങി
സര്‍ക്കാരിന്റെ വിശ്വസ്തനായ ഉദയഭാനു പല പ്രമാദമായ കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടറായിരുന്നിട്ടുണ്ട്. കേരള മനസാക്ഷിയെ ഞെട്ടിച്ച സുരക്ഷാ ജീവനക്കാരന്റെ കൊലയില്‍ കോടീശ്വരനായ നിസാമിന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ഉദയഭാനു നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കേസില്‍ കുടങ്ങിയതോടെ ഇദ്ദേഹത്തിനുണ്ടായിരുന്ന സല്‍പേര് നഷ്ടമായി. ഭാവിയില്‍ സര്‍ക്കാര്‍ കേസുകളില്‍ നിന്നും ഉദയഭാനുവിനെ ഒഴിവാക്കുകയും ചെയ്യും. നിയമ പരിരക്ഷ ഉപയോഗിച്ച് സംസ്ഥാനത്ത് നടക്കുന്ന മാഫിയാ ബന്ധത്തിന് തെളിവാണ് അഡ്വ. ഉദയഭാനുവിനെതിരായ കേസെന്നാണ് വിലയിരുത്തല്‍.

English summary
Criminal lawyer cp udayabhanu is former sfi leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X