ജയരാജന്മാരെ ചൊല്ലി ലീഗിലും അടി: കുഞ്ഞാലിക്കുട്ടിയെ തള്ളി നേതാക്കള്‍, പിന്നില്‍ പിണറായിയെന്ന് ഷാജി
കോഴിക്കോട്: ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉയർത്തിയ സാമ്പത്തിക ആരോപണങ്ങളില്‍ സി പി എം പ്രതിസന്ധിയിലായിരിക്കെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിലും ഭിന്നത. വിവാദം സി പി എമ്മിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. എന്നാല്‍ ഇതിനെ എതിർത്തുകൊണ്ട് കെ എം ഷാജി, കെ പി എ മജീദ്, പി കെ ഫിറോസ് തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തി. ജയരാജൻ വിഷയത്തിൽ ഇടപെടില്ല എന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയപ്പോള്‍ അനീതിക്കെതിരെ മിണ്ടണമെന്നായിരുന്നു കെ പി എ മജീദിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജിയും രംഗത്തെത്തിയത്.
കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുർവേദ റിസോർട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അടയാളപ്പെടുത്തൽ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കർ കുന്ന് പൂർണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ളവരെ ആട്ടിയോടിച്ചെന്നും കെ പി എ മജീദ് പറഞ്ഞു.

'പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭ അതിവേഗം റിസോർട്ടിന് അനുമതി നൽകി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവർക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കൺവൻഷൻ സെന്റർ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവർത്തനത്തിന് അനുമതി നൽകാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിർമ്മാണം തടയാൻ ഒരു ചെങ്കൊടിയും ഉയർന്നില്ല. എതിർപ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോർട്ട് നിർമ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ' - എന്നും കെ പി എ മജീദ് കൂട്ടിച്ചേർത്തിരുന്നു.
ഇപി ജയരാജന്‍റെ ചിറകരിയാൻ തീരുമാനിച്ചത് പിണറായി വിജയന്‍ തന്നെയെന്നായിരുന്നു കെ എം ഷാജിയുടെ ആരോപണം. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിത്. ഇതിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയാണ്. എത്രയോ വര്‍ഷമായി കുന്നിടിയ്ക്കാന്‍ തുടങ്ങിയിട്ട്, കോടിക്കണക്കിന് രൂപ ഇന്‍വെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട്. അതിനെല്ലാം അനുമതി കൊടുത്തത് എം വി ഗോവിന്ദന്റെ ഭാര്യയാണ്. ഇ പിയുടെ ചിറകരിയാന്‍ പിണറായി മൂലക്കിരുത്തിയ പി ജയരാജനെ കൊണ്ടുവന്നിരിക്കുകയാണെന്നും കെ ഷാജി കുട്ടിച്ചേർത്തു.
പി ജയരാജന് അഴിമതിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നായിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം. അതിന് വേണ്ടി അത്യാവശ്യം ക്വട്ടേഷൻ സംഘങ്ങളെയൊക്കെ തീറ്റിപ്പോറ്റും. പാർട്ടിക്ക് വേണ്ടി കൊല്ലാൻ തയ്യാറാവുന്നവരെ സംരക്ഷിക്കും. ഇതൊക്കെയാണ് പുള്ളിയുടെ പ്രശ്നം. എന്നാൽ ഇ.പി അങ്ങിനെയൊന്നുമല്ല. എല്ലാ മുതലാളിമാരുമായും അടുത്ത ബന്ധം. മക്കൾക്ക് സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാജ്യം. ഭരണത്തിന്റെ തണലിൽ മുതലാളിമാർക്കൊക്കെ അത്യാവശ്യം സൗകര്യം ചെയ്ത് കൊടുക്കൽ. ഇതൊക്കെയാണ് അങ്ങേർക്കെതിരെയുള്ള ആരോപണമെന്നും പികെ ഫിറോസ് പറഞ്ഞു.
തെറ്റു തിരുത്തലിൽ ഇവരിൽ ആരുടേതാണ് തെറ്റ് എന്നതാണ് പാർട്ടിക്കാർക്കിടയിലെ ഇപ്പോഴത്തെ പ്രശ്നം. എന്നാൽ മുകളിൽ പറഞ്ഞ രണ്ട് വിശേഷണങ്ങളും ചേർന്ന ഒരാൾ തലപ്പത്തുണ്ട്. എന്ത് കൊണ്ടായിരിക്കും അദ്ദേഹത്തിനെതിരെ ഒരാൾ പോലും നാക്ക് ചലിപ്പിക്കാത്തത്? എന്ത് കൊണ്ടായിരിക്കും പാർട്ടി അത് ചർച്ച ചെയ്യാത്തതെന്നും യൂത്ത് ലീഗ് ആധ്യക്ഷന്‍ കൂട്ടിചേർത്തു.
അതേസമയം, നേതാക്കള്‍ കൂട്ടത്തോടെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയതോടെ പികെ കുഞ്ഞാലിക്കുട്ടി മുന്‍ നിലപാട് തിരുത്തി രംഗത്ത് വന്നു. വിഷയത്തില്‍ ചോദ്യവും ഉത്തരവും പറഞ്ഞത് മാധ്യമങ്ങളാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. ഇപിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ തൃപ്തികരമായ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications