ആറുദിവസമായി കുടിവെള്ളം ഇല്ലാതെ ചൂണ്ടി - മലേക്കുരിശ് നിവാസികൾ
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന മലേക്കുരിശിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. 6 ദിവസം പിന്നിട്ടിട്ടും കുടിവെള്ളം എത്തിക്കാനോ വേണ്ട ഇടപെടൽ നടത്താനോ വാർഡ് മെമ്പർ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.

വാട്ടർ അതോറിട്ടി വെള്ളം തുറന്നു വിടാത്തതാണ് വെള്ളം ലഭിക്കാത്തതിന് കരണമായിട്ടുള്ളത്. എന്നാൽ ഒരാഴ്ച ആയിട്ടും വെള്ളം തുറന്നുവിടാത്തത് പ്രദേശത്തെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ചൂണ്ടി -മീമ്പാറ ഭാഗങ്ങളിൽ പൈപ്പ് സ്ഥാപിക്കുന്നതിനാലാണ് വെള്ളം തുറന്നുവിടാത്തതെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ദീർഘനാളായി ചൂണ്ടി വാട്ടർ അതോറിറ്റിയുടെ വിവിധ മേഖലകളിലായി നടക്കുന്ന അറ്റകുറ്റ പണി മൂലം കുടിവെള്ള ലഭിക്കുന്നില്ലെന്ന പരാതി പതിവായിരിക്കെയാണ് ഇത്രയധികം ദിവസം പിന്നിട്ടിട്ടും മാലേകുരുശിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.












Click it and Unblock the Notifications