Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോർ‌ജ് കുര്യൻ കേരളത്തോട് മാപ്പ് പറയണം; ജോർജ് കുര്യനെതിരെ രൂക്ഷവിമർ‌ശനവുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ വിമർ‌ശനം ശക്തമാകുന്നു. നിരവധി നേതാക്കാൾ ജോർജ് കുര്യന്റെ പ്രസ്താവനയ്ക്കെതിരെ രം​ഗത്ത് വന്നു. കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്രമന്ത്രിമാർ ആ​ഗ്രഹിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു.

കേരള വിരുദ്ധ നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നതെന്നും ദരിദ്ര കേരളമായി മാറണമെന്നാണ് ബി ജെ പിയുടെ ലക്ഷ്യമെന്നും ബി ജെ പി നേതാക്കൾക്കും കേരള വിരുദ്ധ നിലപാടാണ് എന്നും കേന്ദ്ര മന്ത്രിയായ ജോർജ് കുര്യന്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണെന്നും എം വി ​ഗ​ഗോവിന്ദൻ പറഞ്ഞു. ജോർ‌ജ് കുര്യൻ കേരളത്തോട് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്രത്തിന് മുന്നിൽ പിച്ചച്ചെട്ടിയുമായി നിൽക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

George Kurian

ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ജോർജ് കുര്യൻ പറഞ്ഞതെന്ന് മന്ത്രി കെ രാജൻ ചോദിച്ചു. കേന്ദ്രം സംസ്ഥാനത്തോട് കാണിച്ച ക്രൂരത കേരളം മറക്കില്ലെന്നും മന്ത്രി പറഞ്ഞു. ബജറ്റിൽ വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രം തയ്യാറായില്ല. കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞു. അതൊരു കേന്ദ്ര മന്ത്രി പറയാൻ പാടുള്ള കാര്യമാണോ അദ്ദേഹം ചോദിച്ചു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവ​ഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്ന് എ എ റഹീം പറഞ്ഞു. കേരളത്തിൽ ജോർജ് കുര്യനെതിരെ ഡി വൈ എഫ് ഐ വ്യാപക പ്രതിഷേധം സംഘടിിപ്പിക്കുമെന്നും റഹീം പറഞ്ഞു. ജോർജ് കുര്യൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറണയണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

ജോർജ് കുര്യൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ‌ പറഞ്ഞു. കേരളത്തെ അപമാനിച്ച ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. സുരേഷ് ​ഗോപിക്കും ബി ജെ പിക്കും സംസ്ഥാന നേതൃത്വത്തിലും ജോർജ് കുര്യന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശൻ പഞ്ഞു.. കേരളം പിന്നോക്കം ആണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്ന ജോർജ് കുര്യൻ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+