സ്ഥാനാര്‍ത്ഥി പട്ടികയുടെ ശോഭ കെടുത്തുന്ന സുധാകരന്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം
കണ്ണൂര്‍/തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തെ അതി രൂക്ഷമായി വിമര്‍ശിച്ച് രംഗത്തിറങ്ങിയ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനെതിരെ കോണ്‍ഗ്രസ് അണികളില്‍ വലിയ പ്രതിഷേധം. മികച്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന്റെ ശോഭ കെടുത്തുന്നതാണ് കെ സുധാകരന്റെ നടപടി എന്നാണ് ആക്ഷേപം.
സുധാകരന്‍ കൂടി ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് സമിതി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ തള്ളിപ്പറയുന്നത് പാര്‍ട്ടിയ്ക്ക് ഗുണകരമല്ലെന്നാണ് അഭിപ്രായം. കെസി വേണുഗോപാലിനെതിരെ നടത്തിയ പരാമര്‍ശങ്ങളിലും പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് ഇത്തരത്തിലുളള എതിര്‍പ്പുകള്‍. സാമൂഹ്യമാധ്യമങ്ങളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. വിശദാംശങ്ങള്‍...
ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സിപിഎമ്മിന്റെ ചട്ടുകം
തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയിരിക്കുന്ന ഈ സമയത്ത് കെ സുധാകരന്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ പ്രതികൂലമാകുമെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ ചട്ടുകത്തെ പോലെ കെ സുധാകരന്‍ പ്രവര്‍ത്തിക്കരുത് എന്നും ചിലര്‍ പറയുന്നുണ്ട്. അപക്വമാണ് അദ്ദേഹത്തിന്റെ പ്രതികരണം എന്ന് വിലയിരുത്തുന്നവരും ഉണ്ട്.

വിജയ സാധ്യത
അടുത്ത കാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇത്തവണത്തേത് എന്നാണ് പാര്‍ട്ടിയുടെ തന്നെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണയം കൊണ്ട് തന്നെ പത്തോളം സീറ്റുകള്‍ വിജയിക്കാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. ആ സാഹചര്യത്തിലാണ് സുധാകരന്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് എന്നും ചിലര്‍ പറയുന്നുണ്ട്.

സുധാകരന്‍ പാര്‍ട്ടിയ്ക്ക് മുകളില്ല
കെ സുധാകരന്‍ കോണ്‍ഗ്രസിനും മുകളില്‍ നില്‍ക്കുന്ന നേതാവിനെ പോലെയാണ് പ്രതികരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പൊരുതി നേടിയ വിജയങ്ങളാണ് ഇതുവരെ കോണ്‍ഗ്രസിന് ഉണ്ടായിട്ടുള്ളത്. കെ സുധാകരന്‍ അടക്കമുള്ളവര്‍ ആ വിജയങ്ങളുടെ ഗുണഭോക്താക്കളാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

ആയുധമാക്കുന്നു
കെ സുധാകരന്‍ പാര്‍ട്ടിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മും ബിജെപിയും ആയുധമാക്കുന്ന സാഹചര്യമുണ്ട് എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുമ്പും സുധാകരന്‍ ഇത്തരം ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആ വിവാദങ്ങള്‍ ഇപ്പോഴും സിപിഎം ആഘോഷിക്കുന്നുമുണ്ട്.

എന്താണ് ലക്ഷ്യം?
മുല്ലപ്പള്ളി രാമചന്ദ്രനേയും കെസി വേണുഗോപാലിനേയും വിര്‍ശിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്തെന്ന് ചോദിക്കുന്നവരും ഉണ്ട്. കോണ്‍ഗ്രസ് വിട്ട് ജനത പാര്‍ട്ടിയില്‍ സുധാകരന്‍ പോയപ്പോഴും കണ്ണൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരുന്നു എന്നും ചിലര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ജീവന്‍മരണ പോരാട്ടം
സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന് പോസ്റ്ററുകള്‍ ഉയര്‍ന്നിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ അതേ ആളുകള്‍ തന്നെ ഇപ്പോള്‍ സുധാകരനെ തള്ളിപ്പറയുന്ന സാഹചര്യമാണുള്ളത്. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി നടത്തിയ പരാമര്‍ശങ്ങള്‍ അടിത്തട്ടിലെ പ്രവര്‍ത്തകരിലും കടുത്ത അതിര്‍പ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.
അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം












Click it and Unblock the Notifications