കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സ്തുതിയില്‍ വിവാദം.... കോണ്‍ഗ്രസിനകത്ത് കെവി തോമസിനെതിരെ കലാപവുമായി നേതാക്കള്‍

മോദി സ്തുതിയില്‍ കെവി തോമസ് കുരുക്കില്‍

Google Oneindia Malayalam News

കൊച്ചി: ബിജെപിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിനകത്തുള്ള നേതാക്കള്‍ ഇത് നല്ല രീതിയില്‍ പ്രാവര്‍ത്തിക്കമാക്കുന്നവരല്ല. ബിജെപിയോട് കൂറുള്ളവരാണ് കോണ്‍ഗ്രസെന്ന വിമര്‍ശനം നേരത്തെ തന്നെ ഉള്ളതുമാണ്. മുതിര്‍ന്ന നേതാവ് കെവി തോമസ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വല്ലാതെ പുകഴ്ത്തിയിരുന്നു. എന്നാല്‍ ഈ വിഷയം ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് കത്തിക്കൊണ്ടിരിക്കുകയാണ്.

കെവി തോമസിനെതിരെ നടപടിയെടുക്കണെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ കലാപം ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ബിജെപിയോടാണ് ചായ്‌വെന്നാണ് വിമര്‍ശനം. അതേസമയം കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ വിഷയത്തില്‍ കെവി തോമസ് വിമര്‍ശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരെ പുതിയ പടപ്പുറപ്പാട് എന്നാണ് സൂചന.

മോദിക്ക് സ്തുതിപാടലുമായി കെവി തോമസ്

മോദിക്ക് സ്തുതിപാടലുമായി കെവി തോമസ്

തന്റെ തീരുമാനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നേതാവാണ് മോദിയെന്നായിരുന്നു കെവി തോമസിന്റെ പുകഴ്ത്തല്‍. നോട്ടുനിരോധനത്തില്‍ ഡിസംബര്‍ 31ന് മുമ്പ് എല്ലാം ശരിയാകുമെന്ന മോദിയുടെ ഉറപ്പ് ശരിയായി. എല്ലാ പ്രശ്‌നങ്ങളെയും സവിശേഷമായ മാനേജിങ് സ്‌കില്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ താന്‍ കംഫര്‍ട്ടമിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ് എന്നിവയായിരുന്നു കെവി തോമസിന്റെ സ്തുതിപാടല്‍. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു വിവാദമായ പുകഴ്ത്തല്‍ നടന്നത്.

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കെവി തോമസിനെതിരെ കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറി നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കൂടിയ യോഗത്തില്‍ വാക്കേറ്റവും ബഹളവും വരെയുണ്ടായി. ഈ പ്രസ്താവന വലിയ രീതിയില്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ആരോപണം. എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വന്‍വിമര്‍ശനം നടക്കുന്നുണ്ട്. അതേസമയം മാണിക്കും കേരള കോണ്‍ഗ്രസിനും രാജ്യസഭാ സീറ്റ് അടിയറവ് വെച്ച സംഭവത്തില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി നടന്നിരുന്നു. ഇത് ഒന്നടങ്ങും മുമ്പാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

നേതൃത്വം വിശദീകരണം തേടി

നേതൃത്വം വിശദീകരണം തേടി

കെവി തോമസിന്റെ പ്രസ്താവന വിവാദമായതോടെ നേരത്തെ തന്നെ നേതൃത്വം അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു കെവി തോമസ് വിശദീകരണം നല്‍കിയത്. ഭരണത്തിലുണ്ടാകുന്ന വീഴ്ച്ച പോലും മാനേജ് ചെയ്യുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ജനദ്രോഹ നടപടികള്‍ ആരെയും വിശ്വസിപ്പിക്കുന്ന തരത്തില്‍ നടത്താന്‍ മോദിക്ക് സാധിക്കുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും കെവി തോമസിന്റെ വിശദീകരണത്തില്‍ പറയുന്നു.

ദേശീയ നേതൃത്വത്തെ ധിക്കരിച്ചു

ദേശീയ നേതൃത്വത്തെ ധിക്കരിച്ചു

ദേശീയ നേതൃത്വം നരേന്ദ്ര മോദിക്കെതിരെ രാജ്യമൊട്ടാകെ പ്രചാരണം നടത്തുകയാണ്. എന്നാല്‍ കെവി തോമസ് നേതൃത്വത്തെ തന്നെ ധിക്കരിച്ചിരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ കെട്ടിവച്ച കാശ് പോലും കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു രൂക്ഷ വിമര്‍ശനം കെവി തോമസിനെതിരെ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ഈ പ്രസ്താവനയ്ക്ക് ശേഷം ജനങ്ങള്‍ക്ക് എന്ത് മറുപടിയാണ് നല്‍കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പിപി തങ്കച്ചനെയും കെവി തോമസിനെയും കാഴ്ച്ചക്കാരാക്കിയായിരുന്നു വിമര്‍ശനം. ഇതോടെ സമിതിയില്‍ വലിയ വാക്കേറ്റവും ഉണ്ടായി.

നിരവധി പേരുടെ പിന്തുണ

നിരവധി പേരുടെ പിന്തുണ

തോപ്പില്‍ അബുവിന് സമിതിയില്‍ വലിയ പിന്തുണയും ലഭിച്ചതോടെ പോളച്ചന്‍ മണിയങ്കോട് ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. ചാനലുകളാരും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു പത്രത്തില്‍ മാത്രമാണ് ഇത് അച്ചടിച്ച് വന്നതെന്നും പോളച്ചന്‍ പറഞ്ഞു. അതേസമയം പോളച്ചന്‍ കെവി തോമസിന്റെ ശിങ്കിടിയാണെന്നാണ് വാദം. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവാദം വേണ്ടെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കെഎം മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയ വിഷയത്തില്‍ കെവി തോമസിനെതിരെ ആഞ്ഞടിക്കാന്‍ കാത്തിരിക്കുകയായിരുന്നു കെപിസിസിയിലെ ചില നേതാക്കള്‍. ഇതിനാണ് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമാക്കുന്നതെന്നാണ് സൂചന.

ആളുകള്‍ക്ക് വേറെ പണിയില്ലേ... വെറുതെ വിമര്‍ശിക്കുന്നു.... ഊര്‍മിള ഉണ്ണിയുടെ ന്യായീകരണം!!ആളുകള്‍ക്ക് വേറെ പണിയില്ലേ... വെറുതെ വിമര്‍ശിക്കുന്നു.... ഊര്‍മിള ഉണ്ണിയുടെ ന്യായീകരണം!!

ഡബ്ല്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജുവാര്യര്‍ രാജിവച്ചു? മോഹന്‍ലാലിനെ അറിയിച്ചു, യാഥാര്‍ഥ്യം ഇതാണ്ഡബ്ല്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജുവാര്യര്‍ രാജിവച്ചു? മോഹന്‍ലാലിനെ അറിയിച്ചു, യാഥാര്‍ഥ്യം ഇതാണ്

English summary
criticism against kv thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X