മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം'; പത്രങ്ങള്‍ പടച്ചുവിട്ട കഥകളും കരുണാകരനെതിരേയുള്ള നീക്കവും
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നമ്പിനാരായണന് സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിച്ചു. ഐഎസ്ആര്‍ഓ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന് വിധിച്ച സുപ്രീംകോടതി അന്ന് അന്വേഷണം നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.
അമേരിക്കയുടെവരെ ഗൂഡാലോചന ആരോപിക്കപ്പെട്ട ചാരക്കേസ് കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നാണ് അതിശക്തമായി മുന്നോട്ട് പോയത്. പത്രങ്ങളിലെല്ലാം നിറംപിടിപ്പിച്ച കഥകളായിരുന്നു അന്നു പടച്ചു വിട്ടത്.

വിദേശ വനിത പിടിയില്‍
വിദേശ വനിത പിടിയില്‍ എന്ന തലക്കെട്ടില്‍ വന്ന ഒരു ചെറിയകോളം വാര്‍ത്തയാണ് ഒരുപാട് പ്രതിഭകളുടെ ജീവിതവും കരിയറും നശിപ്പിക്കുന്നതിലേക്കും കെ കരുണാകരനെക്കൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെപ്പിക്കുന്നതിലേക്കും എത്തിച്ചത്.

നിറം പിടിപ്പിച്ച കഥകള്‍
ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ നിറം പിടിപ്പിച്ച കഥകളായിരുന്നു അന്ന് പത്രങ്ങളില്‍ നിറഞ്ഞു നിന്നത്. മറിയം റഷീദക്കു പിന്നാലെ മാലി വനിത ഫൗസിയ ഹസന്,ശാസ്ത്രജ്ഞരായ നമ്പി നാരായണന് .ശശികുമാര്‍ ,റഷ്യന്‍ കമ്പനി ഗ്ലാവ് കോസ് മോസ് പ്രതിനിധി ചന്ദ്രശേഖര്‍ , ബാംഗ്ളൂര്‍ വ്യവസായി എസ് കെ ശര്‍മ , സാക്ഷാല്‍ രമണ്‍ ശ്രീവാസ്തവ എന്നിവരുടെയൊക്കെ പേരുകള്‍ പല കഥകളിലും നിറഞ്ഞു നിന്നു.

കിടപ്പറയിലെ ട്യൂണ
ചില പത്രപ്രവര്‍ത്തകര്‍ മാലിയില്‍ പോയി മറിയം റഷീദയുടേയും, ഫൗസിയ ഹസന്റേയും വീട്ടുവിശേഷണങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപില്‍ പോകാന്‍ കഴിയാത്തവര്‍ മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യമാണെന്നൊക്കെ തിരുവനന്തപുരത്തിരുന്ന് എഴുതി വിടുകയും ചെയ്തു.

ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍
ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്ഥാന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു ആദ്യ വാര്‍ത്ത. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്കപങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് പാകിസ്ഥാനിലേക്ക് കടത്തിയെന്ന് വരെ ചില പത്രങ്ങള്‍ എഴുതിവിട്ടു.

കരുണാകരനെതിരെ
വാര്‍ത്തകളിലെ നിറപിടിപ്പിച്ച കഥകള്‍ വായിച്ച് ജനം നമ്പിനാരായണനേയും ശശികുമാറിനേയും രാജ്യദ്രോഹികള്‍ എന്ന് ആക്ഷേപിച്ചു. ചാരക്കേസിനെ കരുണാകരനെതിരേയുള്ള ആയുധമാക്കുകയായിരുന്നു എതിര്‍ചേരി. രമണ്‍ശ്രീവാസ്തവയെ കരുണാകരന് സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം. ഒടിവില് കരുണാകരന് രാജിവെക്കേണ്ടിയും വന്നു.

50 ലക്ഷം രൂപ നഷ്ടപരിഹാരം
1994 നവംബര്‍ 30 നാണ് നമ്പി നാരായണന് ചാരക്കേസില്‍ അറസ്റ്റിലാവുന്നത്. 24 വര്‍ഷമായി നമ്പിനാരായണന് തുടരുന്നു നിയമയുദ്ധത്തില്‍ നിര്‍ണായകമായ വിധിയാണ് ഇന്നുണ്ടായിരിക്കുന്നത്. നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

പ്രധാന ആവശ്യം
നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പിനരായണന് കോടതിയോട് ആദ്യമേ വ്യക്തമാക്കിയരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications