• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമ പ്രൊമോട്ട് ചെയ്തു... എംകെ മുനീറിന് 'ഇസ്ലാമിസ്റ്റുകളുടെ' പൊങ്കാല, തെറിവിളി; ഇതേത് രാജ്യം?

  • By Desk

കോഴിക്കോട്: ഡോ എംകെ മുനീര്‍ മുസ്ലീം ലീഗ് നേതാവാണ്, മുന്‍ മന്ത്രിയാണ്. ്അതിനും അപ്പുറം അദ്ദേഹം ഒരു കലാകാരന്‍ കൂടിയാണ്. ചിത്രകാരനും ഗായകനും...

ആ എംകെ മുനീറിനെ ഇപ്പോള്‍ ഒരു കൂട്ടം തെറിവിളിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം മതത്തിന്റെ പേരില്‍ തന്നെ.

എന്താണ് മുനീര്‍ ചെയ്ത കുറ്റം? തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം ഒരു സിനിമയുടെ ട്രെയ്‌ലര്‍ പോസ്റ്റ് ചെയ്തു. അതിനാണ് ഇപ്പോള്‍ അദ്ദേഹത്തെ പൊങ്കാലയിട്ടുകൊണ്ടിരിക്കുന്നത്.

റഹ്മാന്റെ സിനിമ

റഹ്മാന്റെ സിനിമ

റഹ്മാനും ഭാമയും കേന്ദ്ര കഥാപാത്രമായി എത്തുന്ന വിഎം വിനു ചിത്രം 'മറുപടി'യുടെ ട്രെയ്‌ലറാണ് എംകെ മുനീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. നവംബര്‍ 24 നായിരുന്നു ഇത്.

തെറിവിളി

തെറിവിളി

ഈ പോസ്റ്റ് ഇട്ടതുമുതലേ തെറിവിളി തുടങ്ങി. ഈ പോസ്റ്റിന് താഴെ തന്നെ ആണ് തെറിവിളി. എല്ലാം ഇസ്ലാമിന്റേയും മുസ്ലീം ലീഗിന്റേയും പേരില്‍ തന്നെ.

നാറ്റിക്കരുത്

നാറ്റിക്കരുത്

ദയവ് ചെയ്ത് നിങ്ങള്‍ തന്നെ നിങ്ങളെ നാറ്റിക്കരുത് എന്നാണ് ഒരാളുടെ അഭിപ്രായം. മുനീര്‍ മുസ്ലീം ലീഗ് സെക്രട്ടേറിയറ്റ് അംഗവും വര്‍ക്കിങ് കമ്മിറ്റി അംഗവും ആണ്. മാത്രമല്ല സിഎച്ചിന്റെ മകനും ആണ്. ഇക്കാര്യം ഓര്‍മിപ്പിക്കുന്നു എന്നാണ് കമന്റ്.

പോസ്റ്റര്‍

പോസ്റ്റര്‍

ഇപ്പോള്‍ സിനിമ പ്രൊമോഷന്‍ ആണോ പണി എന്നാണ് വേറെ ഒരാള്‍ ചോദിക്കുന്നത്. നാട്ടിലെ പ്രശ്‌നങ്ങള്‍ നോക്കാനാണ്, അല്ലാതെ സിനിമ പോസ്റ്റര്‍ പൊക്കി നടക്കാനല്ല മുസ്ലീം ലീഗിന്റെ ബാനറില്‍ ജയിപ്പിച്ച് വിട്ടത് എന്നാണ് വേറെ ഒരാള്‍ പറയുന്നത്.

പക്വത വേണം

പക്വത വേണം

സിനിമയുടെ സാമൂഹ്യ പ്രസക്തി എന്താണെന്ന് അറിയില്ല. എന്നാല്‍ മുസ്ലീം ലീഗിന്റെ സമുന്നത നേതാവ് കുറച്ച് കൂടി പക്വത കാണിക്കണം എന്നാണ് വേറെ ഒരാളുടെ അഭിപ്രായം.

രാജിവക്കണം

രാജിവക്കണം

ലീഗിന്റെ ബാനറില്‍ നിന്നുകൊണ്ട് സിനിമ കഥ പറയരുതെന്നാണ് വേറെ ഒരാളുടെ ഉപദേശം. വേണമെങ്കില്‍ ആകാം, പക്ഷേ മിനിമം ലീഗില്‍ നിന്ന് രാജിവയ്ക്കുകയെങ്കിലും വേണമത്രെ.

ഇസ്ലാമും സിനിമയും

ഇസ്ലാമും സിനിമയും

ഇസ്ലാമില്‍ സിനിമ കാണുന്നതിന്റെ വിധി മുനീര്‍ ഫാന്‍സിന് അറിയില്ലെന്നാണ് വേറെ ഒരാളുടെ കമന്റ്. ഇവരൊന്നും നേരാം വണ്ണം മദ്രസ വിദ്യാഭ്യാസം നേടിയിട്ടുണ്ടാവില്ലെന്ന കണ്ടെത്തലും ഉണ്ട്. നടക്കട്ടെ, പെണ്ണും കള്ളും എല്ലാം നടക്കട്ടേയെന്നാണ് ഒരാളുടെ കമന്റ്.

മുഴുവന്‍ പോക്കല്ല

മുഴുവന്‍ പോക്കല്ല

ഏത് ചാക്ക് അരിയെടുത്താലും അതില്‍ ഇത്തിരി മറ്റ് സാധനങ്ങള്‍ കാണും. അതുകൊണ്ട് അരി മുഴുവന്‍ പോക്കാണെന്ന് പറയരുതെന്നാണ് മറ്റൊരാളുടെ കമന്റ്.

 ഇസ്ലാമിന്റെ പേരില്‍

ഇസ്ലാമിന്റെ പേരില്‍

എല്ലാ വിമര്‍ശനും ഇസ്ലാമിന്റെ പേരിലും മുസ്ലീം ലീഗിന്റെ പേരിലും ആണ് ഉന്നയിക്കുന്നത്. എന്നാല്‍ അതിനിടെ മുനീറിനെ പിന്തുണച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

സിനിമ കാണാത്തവര്‍

സിനിമ കാണാത്തവര്‍

ഇസ്ലാമില്‍ സിനിമ ഹറാം ആണെന്ന് പറയുന്നവരില്‍ എത്ര പേരുണ്ട് സിനിമ കാണാത്തവര്‍ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

പോസ്റ്റ്

ഇതാണ് എംകെ മുനീര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രെയ്‌ലര്‍.

English summary
Criticism against MK Muneer for posting Cinema Trailer on his Facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more