കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത മുസ്ലിം നേതാക്കളുടെ യോഗത്തില്‍ പൊലീസിനെതിരെ വിമര്‍ശനം

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ പൊലീസിനെതിരെ വിമര്‍ശനം. പോലീസിന്റെ പല നടപടികളും പക്ഷപാതിത്തപരമായി മാറുന്നുണ്ടെന്നും ചില സമയങ്ങളില്‍ അത് ന്യൂനപക്ഷവിരുദ്ധ സമീപനത്തിലെത്തുന്നതായും വിവിധ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പറഞ്ഞു.

വാട്ട്‌സാപ് ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ ന്യുനപക്ഷങ്ങളില്‍പ്പെട്ട നിഷ്‌കളങ്കര്‍പോലും വ്യാപകമായി പീഡിപ്പിക്കപ്പെട്ടതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അതേസമയം നാഥനില്ലാത്ത വാട്ട്‌സാപ്പ് ഹര്‍ത്താല്‍ പോലുള്ളവയുടെ പിന്നിലുള്ളവരെ പിന്തുണക്കാന്‍ സാധിക്കില്ലെന്നും നിരപരാധികള്‍ക്കെതിരെ നടപടിയെടുത്ത സംഭവങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മിഡീയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതും നടത്തുതും ഗൗരവമായി കാണും. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലയിടങ്ങളിലും ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ പുതിയ നിയമങ്ങള്‍കൊണ്ട് സാധിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

protest

യോഗത്തില്‍ ആമുഖമായി സംസാരിച്ച മുഖ്യമന്ത്രി കേരളം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന് പറഞ്ഞു. അത് നാം ഉയര്‍ത്തിപിടിക്കുന്ന ഉയര്‍ന്ന സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സമൂഹത്തില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിയുളളവരാണ്. ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ലാതെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുതിനാലാണിത്. ജസ്റ്റീസ് സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടില്ല. കേരളം സച്ചാര്‍ കമ്മിഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2007ല്‍ പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റി രൂപീകരിച്ച് നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് കേന്ദ്ര ഗവണ്‍മെന്റ് കര്‍ശനമായി നടപ്പാക്കുകയാണ്. ഇത് സംസ്ഥാനത്ത് വലിയ പ്രയാസമുണ്ടാക്കുന്നതായി പരാതികളുണ്ട്. ഇവിടത്തെ സ്ഥാപനങ്ങളെ നിയമപരമായി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. മദ്യം ഇഷ്ടംപോലെ വ്യാപിപ്പിക്കു സമീപനം ഈ സര്‍ക്കാറിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം, വിമുക്തി പദ്ധതി വഴി വ്യാപകമായ ബോധവത്കരണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
criticism against police by muslim leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X