Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനിൽ പി ഇളയിടത്തിനെതിരായ വിമർശനം; ഫൗസിയ ആരിഫിന്റെ വിശദീകരണം

തിരുവനന്തപുരം; അഫ് ഗാനിലേക്കാൾ താലിബാൻ ഫാൻസ് കേരളത്തിൽ അല്ലേയെന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച ഇടതുപക്ഷ ചിന്തകൻ സുനിൽ പി ഇളയിടത്തിനെ വിമർശിച്ച സംഭവത്തിന് പിന്നാലെ വിശദീകരണവുമായി അധ്യാപികയായ ഫൗസിയ ആരിഫ്.താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രേം കുമാർ എന്നയാളെഴുതിയ പോസ്റ്റായിരുന്നു സുനിൽ പി ഇളയിടം പങ്കുവെച്ചത്. ഇതിന് കേരളം വിട്ട് യുപിയിൽ പോയിക്കൂടെയെന്നായിരുന്നു ഫൗസിയയുടെ കമന്റ്.എന്നാൽ ഇതിന് പിന്നാലെ കേരളത്തിലെ താലിബാന്‍ അനുകൂലി എന്ന പേരില്‍ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനിങ്ങോടുകൂടിയതാണെന്നും ഫൗസിയ പറഞ്ഞു. അവരുടെ കുറിപ്പ് വായിക്കാം

cover

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കാര്യങ്ങള്‍ വിശാലമായ സെെബര്‍ ആക്രമണത്തിലേക്ക് നീങ്ങുന്നതിനാല്‍ ചില വിശദീകരണങ്ങള്‍ നല്‍കുകയാണ്....

ഒന്നാം ദിവസം
താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതുമായി ബന്ധപ്പെട്ട് അവരുടെ ക്രൂരതകള്‍ ചിത്രീകരിക്കുന്ന വീഡിയോസും ഫോട്ടോസുമായി വിവിധ വിഭാഗങ്ങളില്‍ പെട്ട അനേകം മലയാളികള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുകളിടുന്നു,
താലിബാനികളും അവിടെ അധിനിവേശം നടത്തിയ റഷ്യയും അമേരിക്കയുമടക്കമുള്ളവരും അഫ്ഗാന്‍ ജനതക്ക് ദുരിതം മാത്രമാണ് നല്‍കിയിട്ടുള്ളത് എന്നതിനാല്‍ ആ വിഷയത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാതെ കണ്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം ദിവസം
കേരളത്തില്‍ താലിബാന്‍ അനുകൂലികളുണ്ട് , അവര്‍ താലിബാന് അനുകൂലമായി പോസ്റ്റുകളിടുന്നു എന്ന നരേഷനില്‍ പലരുടേയും പോസ്റ്റുകള്‍ കാണുന്നു, എന്നാല്‍ എന്‍റെ ഫ്രണ്ട് സര്‍ക്കിളില്‍ അത്തരക്കാര്‍ ഇല്ലാത്തത് കൊണ്ടാവാം ഞാനതൊന്നും കാണുന്നില്ലല്ലോ ആരാണ് താലിബാന് അനുകൂല പോസ്റ്റിട്ടത് എന്ന് ഞാനൊരു പോസ്റ്റില്‍ ചോദിക്കുന്നു...

മൂന്നാം നാള്‍
ഇവിടുത്തെ മുസ്ലീങ്ങളില്‍ ഒരു വലിയ വിഭാഗം താലിബാന്‍ അനുകൂലികളാണ് എന്നതരത്തില്‍ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍ സഖാവ് എം.എ ബേബി, ഡോ പി.ജെ വിന്‍സെന്‍റ് തുടങ്ങി മുസ്ലീങ്ങളോട് അനുഭാവമുള്ളവര്‍ എന്നു ഞാന്‍ കരുതിയവരുടെ പോസ്റ്റുകള്‍ കണ്ട് ഞെട്ടുന്നു....
ഇവരെന്താണീ പറയുന്നത് എന്ന തരത്തില്‍ ഞാനൊരു പോസ്റ്റിടുന്നു..

അന്നുതന്നെ പ്രേംകുമാറിന്‍റെ വിഷലിപ്ത പോസ്റ്റ് സുനില്‍ പി. ഇളയിടം ഷെയര്‍ ചെയ്യുന്നു.....
ആ പോസ്റ്റിന്‍റെ ഉള്ളടക്കം കേരളത്തില്‍ മുസ്ലീം താലിബാനി അനുകൂലികള്‍ പെരുകുന്നുവെന്നും അവരെ ഭയക്കേണ്ടതുണ്ട് എന്നതുമായതിനാല്‍ സി.പി.എം ഭരിക്കുന്ന കേരളത്തിലിരുന്ന് ഇളയിടത്തെ പോലൊരു സഖാവ് അതുപോലെ ഭയപ്പെടാനെന്ത് എന്ന് സൂചിപ്പിക്കാന്‍ സംഘികള്‍ ചോദിക്കുന്നതുപോലെ ഒരു ട്രോളായിട്ട് എന്നാല്‍ പിന്നെ നിങ്ങള്‍ക്ക് യു.പിയിലേക്ക് പോയിക്കൂടെ എന്ന് ചോദിക്കുന്നു.

നാലാം നാള്‍
ജന്മഭൂമിയടക്കം സംഘി അനുകൂല യുക്തിവാദി ഗ്രൂപ്പുകളിലെല്ലാം എന്നെ താലിബാനിയാക്കി ചിത്രീകരിച്ച് പോസ്റ്റുകള്‍ വരുന്നു.....

അഞ്ചാം നാള്‍
മുഖമില്ലാത്ത സി.പി.എം വെട്ടുകിളി ഗ്രൂപ്പുകളില്‍ ഞാനെന്ന താലിബാനി'യെ ഫോട്ടോസഹിതം വെര്‍ബല്‍ റേപ്പിങ്ങിന് വിട്ടുകൊടുക്കുന്നു.....
തുടര്‍ന്ന് സഖാക്കളില്‍ പലരുടേയും വാളുകളില്‍ അതേ നരേഷനില്‍ പോസ്റ്റുകള്‍ വരുന്നു.
ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനിങ്ങോടുകൂടിയ ആക്രമണമാണെന്നും അറിയാം....

സംഘികളും സഖാക്കളുമടങ്ങുന്ന സെെബര്‍ കൂട്ടത്തെ പ്രതിരോധിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ഞാന്‍ ഈ കാലം വരെ നിലകൊണ്ട നിലപാടുകള്‍ക്കുവേണ്ടി ഇനിയും ആ നിലപാടുകളില്‍ ഒരു മാറ്റവുമുണ്ടാവില്ല എന്നുറക്കെ പറഞ്ഞുകൊണ്ട് നിങ്ങള്‍ക്കു മുമ്പില്‍ നിരായുധയായി നിന്നുതരുന്നു.......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+