അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂവെന്ന് ഫേസ്ബുക്ക് പോസ്റ്റ്: സെൻകുമാറിനെതിരെ വിമർശനം..
തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാറിനെതിരെ സോഷ്യൽ മീഡിയ. അറബി പഠിച്ചാലേ ഇനി അമ്പലത്തിൽ ജോലി കിട്ടൂ, സംസ്കൃതം പഠിക്കാൻ പാടില്ല എന്ന തലക്കെട്ടോടെയുള്ള പോസ്റ്റാണ് വിമർശനത്തിനാധാരം. ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് സെൻകുമാർ പോസ്റ്റ് ഇട്ടിട്ടുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എയ്ഡഡ് ഹൈസ്കളുകളിലേക്കും യുപി സ്കൂളുകളിലേക്കും അധ്യാപകരെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ സെൻകുമാർ പോസ്റ്റ് ചെയ്തത്.
കണക്ക്, സമയൻസ്, മലയാളം, സംഗീതം എന്നിവക്ക് പുറമേ അറബിക് അധ്യാപകരുടെ തസ്തികയിലും ഒഴിവുണ്ടെന്നാണ് വിജ്ഞാപനത്തിൽ പരാമർശിക്കുന്നത്. ഇക്കാര്യങ്ങൾ ദേവസ്വം ബോർഡ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടോടെ പോസ്റ്റിട്ടതാണ് സെൻകുമാറിനെതിരെയുള്ള വിമർശനത്തിന് കാരണം.

ഫേസ്ബുക്കിന് പുറമേ ട്വിറ്ററിലെ സെൻകുമാറിന്റെ പോസ്റ്റിന് തക്കതായ മറുപടി നൽകിക്കൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളത്. മുൻ ഡിജിപിയായ സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ കള്ളം പ്രചരിപ്പിക്കുന്നുവെന്ന വിമർശനവും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications