കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം: ബിജെപിയിൽ ഒ രാജഗോപാലിനെതിരെ അമർഷം

Google Oneindia Malayalam News

തിരുവനന്തപുരം: പൌരത്വനയമഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിൽ എതിർപ്പ് രേഖപ്പെടുത്താത്തതിൽ ഒ രാജഗോപാലിനെതിരെ ബിജെപിയിൽ പ്രതിഷേധം. പൌരത്വ നിയമഭേദഗതിയെ എതിർത്തുകൊണ്ടുള്ള പ്രമേയത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിക്കേണ്ടിയിരുന്നുവെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലുള്ളത്. എന്നാൽ നിയമസഭയിൽ തന്റെ നിലപാട് വ്യക്തമാക്കാൻ സമയം ലഭിച്ചിരുന്നുവെന്നും അതിനാൽ ഇറങ്ങിപ്പോക്ക് അനിവാര്യമായിരുന്നില്ലെന്നുമാണ് ഒ രാജഗോപാൽ ഉന്നയിക്കുന്ന വാദം.

 ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!! ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!!

എല്ലാ വിഷയത്തിലും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകേണ്ട ആവശ്യമില്ല. സാധാരണ ഗതിയിൽ ഒരുമിനിറ്റ് സമയമാണ് അഭിപ്രായം രേഖപ്പെടുത്തുന്നതിനായി ലഭിക്കാറുള്ളത്. എന്നാൽ പൌരത്വ നിയമഭേദഗതിക്കെതിരായ പ്രമേയത്തിൽ തനിക്ക് സംസാരിക്കാൻ അതിലധികം സമയം ലഭിച്ചുവെന്നും അതിനാൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. പൌരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ ബിജെപിയിൽ നിന്ന് അകലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ പ്രമേയം വോട്ടിനിട്ടപ്പോൾ എതിർക്കുകയോ അനുകൂലിക്കാതിരിക്കുകയോ ചെയ്യുന്ന നിലപാടാണ് രാജഗോപാൽ സ്വീകരിച്ചത്. എന്നാൽ ഇതെച്ചൊല്ലി പാർട്ടിക്കുള്ളിൽ ചർച്ചകൾ ആരംഭിച്ചതോടെയാണ് താൻ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് അദ്ദേഹം നേരിട്ട് രംഗത്തെത്തിയത്.

-o-rajagopal-

സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് കേരളനിയമസഭയിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വ ഭേദഗതിക്കെതിരെ ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുന്നത്. അതേസമയം ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പ്രമേയത്തെ സഭയില്‍ എതിര്‍ത്തിരുന്നു. പ്രമേയം ഭരണഘടനാ വിരുദ്ധമാണ് എന്ന വാദമാണ് ബിജെപി ഉയർത്തുന്നത്.

English summary
Criticism aganist O Rajagopal on stand on resolution against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X