വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു
തിരുവനന്തപുരം: പ്രശസ്ത പാമ്പ് പിടുത്തക്കരാന് വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു. വിമര്സനങ്ങള് ശക്തമായതോടെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നാണ് വാവ സുരേഷ് വ്യക്തമാക്കുന്നത്. തന്റെ പാമ്പ് പിടുത്തത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയുമുള്ള വിമര്‍ശനങ്ങള്‍ പരിധി വിട്ട സാഹചര്യത്തില്‍ പാമ്പ് പിടുത്തം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വാവ സുരേഷ് അഭിപ്രായപ്പെട്ടത്.
എന്തുകണ്ടാലും വിമര്‍ശിക്കുന്ന ചിലരുണ്ട്. അവരാണ് തനിക്കെതിരെ നിരന്തരം അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ പാമ്പിനെ കൈകൊണ്ട് പിടിക്കുന്നു, പാമ്പിനെ കുറിച്ച് ക്ലാസെടുക്കുന്നു, ഉമ്മവയ്ക്കുന്ന എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.

എന്നാല്‍ പാമ്പിനെ പിടിക്കുന്ന എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് ഞാനും ചെയ്യുന്നതെന്ന് മറ്റുള്ള പാമ്പുപിടുത്ത വീഡിയോകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. എന്നാല്‍ ഇതൊന്നും ആര്‍ക്കും പ്രശ്നമില്ല. എന്നെ മാത്രം ലക്ഷ്യം വെച്ചുള്ള വിമര്‍ശനം ശക്തമായപ്പോള്‍ ഉണ്ടായ മാനസിക വിഷമംകൊണ്ടാണ് പാമ്പ് പിടുത്തതില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കുന്നു.
അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്ക്കുന്നുവെന്നുമൊക്കെ തുടങ്ങിയ അടിസ്ഥാന രഹിതമായ അരോപണങ്ങളാണ് തനിക്കെതിരെ നടത്തുന്നത്. ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല.
പലപ്പോഴും ജീവന് പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. എന്നിട്ടും വിമര്‍ശിക്കപ്പെടുന്നതില്‍ മനസ് മടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇരുപത്തൊമ്പത് വര്‍ഷമായി പാമ്പ് പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു വാവ സുരേഷ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications