കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിയു';കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം; പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശരണം വിളിച്ചതിന് പ്രധാനമന്ത്രിക്കെതിരെ എസ്ഡിപിഐ പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദമെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്തോഷ് ചോദിക്കുന്നു.
മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും..വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം

പാകിസ്താനിൽ പോയാണോ ശരണം വിളിക്കേണ്ടത്

പാകിസ്താനിൽ പോയാണോ ശരണം വിളിക്കേണ്ടത്

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ പ്രസംഗത്തിന്റെ തുടകത്തിൽ "സ്വാമിയെ ശരണം അയ്യപ്പ" എന്ന് പറഞ്ഞു എന്നതിന്റെ പേരിൽ SDPI ഏതോ നേതാവ് പരാതി കൊടുക്കുകയും , മറ്റു ചിലർ വിമർശിക്കുന്നതും ശ്രദ്ധയിൽ പെട്ടു .
"സ്വാമിയേ ശരണം അയ്യപ്പ" എന്ന പദം കേട്ടാൽ ഹൈന്ദവർ പഴയ കാര്യങ്ങളെല്ലാം ഓര്ക്കുമെന്നും , എല്ലാം മറന്നു ഇത്തവണ ബിജെപി ക്കു വോട്ട് ചെയ്യും എന്നൊക്കെയാണ് പലരുടെയും പേടി .(പിന്നെ പാക്കിസ്ഥാനിലോ, ബംഗ്ലാദേശിലൊ പോയാണോ ശരണം വിളിക്കേണ്ടത്?)ഈ പേടിയിൽ ഒരു കഥയും ഇല്ല എന്നാണു എനിക്ക് തോന്നിയത് .

ശരണം വിളിച്ചാൽ മതസൗഹാർദ്ദം തകരുമോ?

ശരണം വിളിച്ചാൽ മതസൗഹാർദ്ദം തകരുമോ?

ഒന്ന് ശരണം വിളിച്ചാൽ തകരുന്നതാണോ ഈ മതസൗഹാർദ്ദം? ശരണം വിളി എങ്ങനെ വോട്ട് ആകാനാണ് ? ശബരിമല ക്ഷേത്രം എല്ലാം മതക്കാരും വന്നുപോകുന്ന മതേതര ക്ഷേത്രമല്ലെ ? എങ്കിൽ "സ്വാമിയെ ശരണം അയ്യപ്പ " എന്ന് കേൾക്കുമ്പോൾ ഒരു മതക്കാർ എല്ലാം വോട്ട് ചെയ്യുന്നതിനിടെ ലോജിക് എന്ത് ?
ജാതിമത ഭേദമന്യേ ഏവരും ആരാധിക്കുന്ന ശക്തിയാണ് മലയാളികള്‍ക്ക് അയ്യപ്പ സ്വാമി .
അയ്യപ്പ ദര്‍ശനത്തിന് മുമ്പ് വാവരെ തൊഴുതിട്ടാണ് വിശ്വാസികള്‍ പോകുന്നത്.

ശരണം വിളി മതപരമായോ ?

ശരണം വിളി മതപരമായോ ?

മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ് അയ്യപ്പനും ശബരിമലയും..വിവാദം ഉണ്ടാകുന്നവരും , പരാതി കൊടുത്തവരും ഈ കാര്യം മറക്കരുത് .
മോദി ജി ഒരു വിശ്വാസിയാണ്, ഹിന്ദുവും ആണ്. അദ്ദേഹം ഒരു മതത്തെയോ വിശ്വാസത്തെയോ ഒന്നും പറഞ്ഞില്ല.. അദ്ദേഹം ശരണം വിളിച്ചാൽ ആർക്കു എന്ത് പ്രശനം ആണ് ഉള്ളത് ?
ശബരിമല ഹൈന്ദവ സങ്കേതമല്ല ,മതേതര കേന്ദ്രമാണെന്നല്ലേ മുമ്പ് ചിലർ പറഞ്ഞു നടന്നത് ?എന്നിട്ടിപ്പൊ ശരണം വിളി മതപരമായോ ?
ശബരിമല വിഷയം പല പാർട്ടികളും ജാഥകളിൽ സംസാരിച്ചിട്ടുണ്ട് എന്നും ആരും മറക്കരുത് .

ചിലപ്പോൾ ഒരു ആശ്വാസം കിട്ടും

ചിലപ്പോൾ ഒരു ആശ്വാസം കിട്ടും

കേരള നിയമസഭയിലേക്ക് നരേന്ദ്ര മോദിജി മത്സരിക്കുന്നില്ലല്ലോ .. ? പെരുമാറ്റച്ചട്ടം മത്സരാർത്ഥിക്ക് മാത്രം ബാധകം ഉള്ളതല്ലേ ?
അനാവശ്യ വിമര്ശനങ്ങളും , പരാതികളും എല്ലാവരും ഒഴിവാക്കുക . ജയിക്കേണ്ട സ്ഥാനാർത്ഥികൾ ഏതു പാര്ട്ടി ആയാലും ജയിച്ചോളും . സംഭവിക്കുന്നതെല്ലാം നല്ലതിനു എന്ന് കരുതുക . ഇനി സംഭവിക്കുവാൻ ഇരിക്കുന്നതും നല്ലതിന് . (വാൽകഷ്ണം ..."സ്വാമിയേ ശരണം അയ്യപ്പ " എന്ന ശരണം വിളി കേട്ട് ചൊറിച്ചിൽ വരുന്നവർ നല്ലോണം മാറിയിരുന്നു ചൊറിഞ്ഞു adjust ചെയ്യുക ...എന്നിട്ട് വേണേൽ ആരും കാണാതെ കരഞ്ഞോ.ചിലപ്പോൾ ഒരു ആശ്വാസം കിട്ടും
)By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല . പറയുന്നതൊന്നും വെറുതെ ആകാറുമില്ല . പണ്ഡിറ്റിനെ പോലെ ആരും ഇല്ല .)

സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ശ്രീധരനെ വിജയിപ്പിക്കാന്‍ മോഹന്‍ലാല്‍ | Oneindia Malayalam

English summary
Criticism on Narendra modi's ayyappa chant; Actor santhosh pandit reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X