Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് തിരുവഞ്ചൂര്‍

കോട്ടയം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ആദ്യം സജീവമായപ്പോള്‍ ആഭ്യന്തരമോ ഉപമുഖ്യമന്ത്രിപദമോ തന്നെ വേണം എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ നിലപാട്. ഉപമുഖ്യമന്ത്രി പദവി എന്നൊന്നില്ലെന്നായപ്പോള്‍ ആഭ്യന്തരം തന്നെ വേണം എന്നായി. എന്നാല്‍ അന്ന് കാര്യമായ വിമര്‍ശനങ്ങളൊന്നും തന്നെ തിരുവഞ്ചൂര്‍ രാധകൃഷ്ണന് ആ കസേരയ്ക്ക് നേരിടേണ്ടിവന്നിരുന്നില്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരം നല്ലോണം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഒരു കാര്യവുമില്ലാതെ അദ്ദേഹത്തില്‍ നിന്ന് അത് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടന്ന ഒരു സുപ്രഭാതത്തില്‍ ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കുന്നു എന്ന് വന്നപ്പോള്‍ ആഭ്യന്തരത്തിന് ദോഷമായത് എന്തോ തിരുവഞ്ചൂര്‍ ചെയ്‌തെന്നല്ലേ അതിന്റെ അര്‍ത്ഥം.

Thiruvanchoor Radhakrishnan

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശാലു മേനോന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്തതായിരുന്നു തിരുവഞ്ചൂരിനു നേരെ ഉയര്‍ന്നുവന്ന ആരോപണം. പിന്നാലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചതും മുഖ്യമന്ത്രിയ്ക്കു നേരെ കണ്ണൂരില്‍ ഉണ്ടായ ആക്രമണങ്ങളുമായപ്പോള്‍ അടുത്തിടെ തിരുവഞ്ചൂര്‍ ആരോപണങ്ങള്‍ക്കിടയിലായി.

അങ്ങനെ ഇങ്ങനെ ആഭ്യന്തരം പോയി. ഗതാഗത- വനംവകുപ്പ് മന്ത്രിയായി. ഇപ്പോള്‍ ആരോപണങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ തിരുവഞ്ചൂര്‍ പറയുന്നു, അതൊരു അടഞ്ഞ ആധ്യായമാണെന്ന്. തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും അതെനിയും തുറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ ചെന്നിത്തല സമ്പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+