മിഷേലിനെ ഹോസ്റ്റലിന് സമീപത്ത് വെച്ച് ക്രോണിന് ഉപദ്രവിച്ചു..!! ഉറ്റ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ !
കൊച്ചി: മിഷേല്‍ ഷാജിയെന്ന പെണ്‍കുട്ടി കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. മിഷേലിനെ ക്രോണിന് ഹോസ്റ്റലിന് സമീപത്ത് വെച്ച് മര്‍ദ്ദിച്ചതായാണ് മിഷേലിന്റെ അടുത്ത സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്.
Read Also: നടിയെ ഉപദ്രവിക്കാന്‍ പൾസർ സുനിക്ക് പിന്നണിയില്‍ സഹായം...!! യുവതിയടക്കം മൂന്ന് പേർ പിടിയില്‍..!!
Read Also: മിഷേല്‍ നേരത്തെ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ട്..!! ക്രോണിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കും..!!
ക്രോണിന് കാരണം മിഷേല്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും ഈ സുഹൃത്ത് മൊഴി നല്കി. മാത്രമല്ല മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കേരളത്തിന് പുറത്ത് പഠിക്കുന്ന ഈ പെണ്‍കുട്ടി ഉറപ്പിച്ചു പറയുന്നു.

ക്രോണിന് ഉപദ്രവിച്ചതായി മിഷേല്‍ തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തായ പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. ഇവര്‍ ഒരുമിച്ചു പഠിക്കുന്ന സമയത്ത് ഒരു ദിവസം ക്രോണിന് മിഷേലിനെ കാണാന്‍ വന്നിട്ടുണ്ടായിരുന്നു.

മിഷേല്‍ ഫോണ്‍ എടുക്കാത്തതിന്റെ ദേഷ്യത്തിലാണ് ക്രോണിന് കാണാന്‍ വന്നത്. ആ സമയത്ത് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. മിഷേലിനെ അന്ന് ക്രോണിന് മര്‍ദിച്ചുവെന്ന് സുഹൃത്ത് പറയുന്നു.

അന്ന് അത്രയും വലിയ പ്രശ്നങ്ങള്‍ക്കിടെ കടന്നു പോയതാണ് മിഷേല്‍. അന്ന് ഒന്നും ചെയ്യാതെ പിടിച്ചു നിന്ന മിഷേല്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതാനാവില്ലെന്നും സുഹൃത്ത് പറയുന്നു.

അഞ്ചാം തിയ്യതി, അതായത് മിഷേലിനെ കാണാതായ ദിവസം ഈ സുഹൃത്തിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നില്ല മിഷേല്‍ സംസാരിച്ചിരുന്നത്.

അന്ന് മിഷേല്‍ വളരെ സന്തോഷത്തിലാണ് സംസാരിച്ചതെന്നും സുഹൃത്ത് പറയുന്നു. പ്രശ്നമുണ്ടായിരുന്നെങ്കില്‍ അവള് പറയുമായിരുന്നു. മെസ്സേജിന്റെ കാര്യമൊക്കെ പറയാന്‍ ചിലപ്പോള്‍ മറന്നുപോയതായിരിക്കുമെന്നും സുഹൃത്ത് പറയുന്നു.

പക്ഷെ ടെന്‍ഷന്‍ ഉള്ളത് പോലെയല്ല അന്ന് മിഷേല്‍ സംസാരിച്ചത്. വളരെ കൂള്‍ ആയിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അവള്‍ക്ക് എന്തേലും ചെയ്യണമെന്നുണ്ടായിരുന്നുവെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.

ആത്മഹത്യ ചെയ്യാന്‍ ആയിരുന്നുവെങ്കില്‍ എന്തിനാണ് മിഷേല്‍ ബാഗ് കൊണ്ടുപോയതെന്നും സുഹൃത്ത് ചോദിക്കുന്നു. പള്ളിയില്‍ പോയപ്പോള്‍ ബാഗ് എടുത്താണ് മിഷേല്‍ പോയത്. മരിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നുവെങ്കില്‍ ബാഗ് കൊണ്ടുപോവില്ലായിരുന്നു.

സാധാരണ മിഷേല്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് പുറത്തിറങ്ങിയാല്‍ കരയാറുണ്ടായിരുന്നു. എന്നാല്‍ സംഭവ ദിവസം സ്വാഭാവിക രീതിയിലാണ് പള്ളിയില്‍ നിന്നും മിഷേല്‍ പുറത്തിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്.

ഇരുപത്തിയേഴാം തിയ്യതി ഈ സുഹൃത്ത് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ആ വിവരം പറഞ്ഞപ്പോള്‍ നാട്ടില്‍ വരുമ്പോള്‍ കാണാമെന്ന് മിഷേല്‍ പറഞ്ഞതായും സുഹൃത്ത് പറയുന്നു. മരിക്കാന്‍ പോകുന്നയാള്‍ അങ്ങനെ പറയുമോ എന്നും ഈ സുഹൃത്ത് പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications