ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല !! ക്രോണിൻ വെളിപ്പെടുത്തുന്നു... വീഡിയോ
മിഷേലുമായി അടുപ്പത്തില്‍ ആയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നു എന്നും ക്രോണിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി: മിഷേലിന്റെ മരണത്തില്‍ പങ്കില്ലെന്ന് പ്രേരണകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി. മിഷേലുമായി അടുപ്പത്തില്‍ ആയിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നു എന്നും ക്രോണിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്രോണിന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മിഷേലിന്റെ മരണത്തില്‍ പങ്കില്ലെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ക്രോണിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പള്ളിയില്‍ പോകുന്നു എന്ന് മാത്രമാണ് അവസാനം വിളിച്ചപ്പോള്‍ പറഞ്ഞതെന്നും ക്രോണിന്‍ പറയുന്നു.

എല്ലാ റിലേഷന്‍ഷിപ്പിലും ഉണ്ടാകുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നത്. അല്ലാതെ വലിയ വഴക്കൊന്നും ഇല്ലെന്നാണ് ക്രോണിന്‍ പറയുന്നത്.

പിന്നീട് വിളിയ്ക്കാമെന്നും മിഷേല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോള്‍ കാണാതെ അങ്ങോട്ട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നാണ് അറിഞ്ഞത്. പിന്നീട് കേട്ടത് മിഷേല്‍ മരിച്ചെന്നാണ്. എന്താണ് നടന്നതെന്ന് തനിയ്ക്ക് അറിയില്ലെന്നും ക്രോണിന്‍ ആവര്‍ത്തിച്ചു.

ചത്തീസ്ഗഡില്‍ ഒരു കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ് ക്രോണിന്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലുമായി അടുപ്പത്തിലാണ് താന്‍ എന്ന് ക്രോണിന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ റോഡില്‍ വെച്ച് ഇയാള്‍ മിഷേലിനെ അടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ക്രോണിന് മിഷേലിന്റെ ബന്ധുവാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെ ഒരു ബന്ധു ഇല്ലെന്ന് മിഷേലിന്റെ അച്ഛന്‍ ഷാജി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിലപാട്.

മാര്‍ച്ച് 6നാണ് മിഷേല്‍ ഷാജിയുടെ മൃതദേഹം കൊച്ചി കായലില്‍ നിന്ന് കണ്ടെത്തിയത്. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായെ പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ക്രോണിൻ മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിന്റെ വീഡിയോ കാണാം...












Click it and Unblock the Notifications