മദ്യശാലകളിലെ തിരക്ക്;മദ്യം വാങ്ങാനെത്തുന്നവരെ കാണുന്നത് കന്നുകാലികളെ പോലെ..സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി; മദ്യാശാലകളിലെ തിരക്കിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. പുതുക്കിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവിൽപനശാലകൾക്ക് ബാധകമാകുന്നില്ലെന്ന് കോടതി ചോദിച്ചു. മദ്യം വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
മദ്യശാലയിൽ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സർക്കാർ കാണുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മദ്യശാലകളിലെ തിരക്കുകൾ നിയന്ത്രിക്കുന്ന പോലീസ് നടപടിയേയും കോടതി വിമർശിച്ചു. ബാരിക്കേട് വെച്ച് ആളുകളെ അടിച്ചൊതുക്കുകയാണ്. ഔട്ട്‌ലെറ്റുകളിലെ ഈ സ്ഥിതി താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ
പുതുക്കിയ നിർദ്ദേശ പ്രകാരം എല്ലാം സ്ഥലങ്ങളിലും ആർടി-പിസിർ സർട്ടിഫിക്കറ്റോ ആദ്യ വാക്സിൻ എടുത്ത രേഖകളോ ഹാജരാക്കണം. എന്നാൽ ബാറുകളിൽ മാത്രം എന്തുകൊണ്ടാണ് ഇതൊന്നും ബാധകമല്ലാതെന്ന് കോടതി ചോദിച്ചു. പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും കോടതി പറഞഅഞു.
ഇത്തരം സ്ഥലങ്ങളിൽ ഉള്ള ആൾക്കൂട്ടങ്ങൾ യാതൊരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ല, പൊതുജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം.വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രം മദ്യം വിൽക്കൂവെന്ന് സർക്കാർ തിരുമാനം കൈക്കൊള്ളണം.മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ പേർ വാക്‌സിനെടുക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തില് നാളെ തന്നെ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടങ്ങളിൽ സർക്കാരിനെതിരെ നേരത്തേയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്നും മൂന്നാം തരംഗം പ്രവചിയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണെന്നും കോടതി വിമർശിച്ചിരുന്നു.
സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരേയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്നും സർക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications