നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം തിരുവനന്തപുരത്ത്, വിഷബാധയേറ്റത് മത്സ്യത്തില്‍ നിന്ന്
തിരുവനന്തപുരം: നാനൂറോളം ജവാന്മാര്‍ക്ക് ഭക്ഷ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പിലെ ജവാന്മാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇരുന്നൂറോളം പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വൈകുന്നേരം കഴിച്ച ഭക്ഷണത്തില്‍ ഉള്‍പ്പെട്ട മത്സ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. പ്രാഥമിക ചികിത്സ നല്‍കി ഇവരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. ഭക്ഷ്യവിഷബാധ ആയതിനാലാണ് എല്ലാവരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു.

വയറിളക്കവും ശര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ചിലരുടെ ദേഹത്ത് ചുവന്ന തടിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. ഗുരുതര സാഹചര്യമില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു. ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications