വിവാഹം കഴിഞ്ഞ് ഒരുമാസം! സിആർപിഎഫ് ഡ്രൈവറുടെ ഭാര്യ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു; ദുരൂഹതയെന്ന്...
പയ്യോളി പള്ളിക്കര പൊന്നംപറമ്പത്ത് ഇല്ലിക്കൽ ബാലകൃഷ്ണന്റെയും കമലാക്ഷിയുടെയും മകളാണ് അനു.
തിരുവനന്തപുരം: സിആർപിഎഫ് ഡ്രൈവറുടെ ഭാര്യയെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ഡ്രൈവർ കൊയിലാണ്ടി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ ശരത്ബാബുവിന്റെ ഭാര്യ അനു(24)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പയ്യോളി പള്ളിക്കര പൊന്നംപറമ്പത്ത് ഇല്ലിക്കൽ ബാലകൃഷ്ണന്റെയും കമലാക്ഷിയുടെയും മകളാണ് അനു. കൊയിലാണ്ടി സ്വദേശി ശരത്ബാബുവും പയ്യോളി സ്വദേശി അനുവും തമ്മിൽ ഒരു മാസം മുൻപാണ് വിവാഹിതരായത്. വിവാഹ അവധി കഴിഞ്ഞ് ശരത്ബാബുവും അനുവും ഒരാഴ്ച മുൻപാണ് പള്ളിപ്പുറത്തെ സിആർപിഎഫ് ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചത്.

ഞായറാഴ്ച രാവിലെ...
തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ഡ്രൈവറായ ശരത്ബാബു ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പുറത്തുപോയി വന്നപ്പോഴാണ് അനുവിനെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ...
ക്വാർട്ടേഴ്സിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അനുവിനെ ഉടൻതന്നെ സിആർപിഎഫ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടം....
ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയ മൃതദേഹം പയ്യോളിയിൽ നിന്നെത്തിയ ബന്ധുക്കൾ ഏറ്റുവാങ്ങി. ചൊവ്വാഴ്ച രാവിലെ പയ്യോളിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.

ദുരൂഹതയെന്ന്....
മരണവിവരമറിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ അനുവിന്റെ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപിച്ചത്.

പീഡനം...
വിവാഹത്തിന് ശേഷം അനു ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.

പരാതി...
അനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് അനുവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

ഒരു മാസം മുൻപ്....
കോഴിക്കോട് പയ്യോളി സ്വദേശിയായ അനുവും, കൊയിലാണ്ടി സ്വദേശിയും സിആർപിഎഫ് ഡ്രൈവറുമായ ശരത്ബാബുവും തമ്മിൽ ഒരു മാസം മുൻപാണ് വിവാഹിതരായത്.

ഒരാഴ്ച....
ഒരു മാസം മുൻപ് വിവാഹിതരായ ഇരുവരും ഒരാഴ്ച മുൻപാണ് തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്വാർട്ടേഴ്സിൽ താമസം ആരംഭിച്ചത്.












Click it and Unblock the Notifications