സിആര്‍പിഎഫ് ക്യാന്പ് ആക്രമിച്ചത് സൈനികന്‍റെ സ്വവര്‍ഗ പങ്കാളിയെന്ന്
പാലക്കാട്: രാജ്യത്തെ സൈനിക വിഭാഗത്തെപ്പറ്റി ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകള്‍. 2004 ല്‍ ജമ്മു കാശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന സൈനിക ആക്രമണത്തെപ്പറ്റി വെളിപ്പെടുത്തലുകള്‍ പുറത്ത്. അതേ ക്യാമ്പിലുണ്ടായിരുന്ന കോണ്‍സ്റ്റബില്‍ പാലക്കാട് സ്വദേശിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്
2004 ഓഗസ്റ്റ് നാലിനാണ് കാശ്മീരിലെ രാജ്ഭാഗ് സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവരില്‍ ഒരു തീവ്രവാദിയ്ക്ക് ഇതേ ക്യാന്പിലെ ഇന്‍സ്‌പെക്ടറുമായി ബന്ധമുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തല്‍. ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദിയുമായി നിരന്തരം സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നു.

ഉദ്യോഗസ്ഥനുമായുള്ള ഈ ബന്ധം മുതലെടുത്താണ് തീവ്രവാദി ആക്രമണം നടത്തിയതെന്നും അന്ന് ക്യാമ്പിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ വെളിപ്പെടുത്തുന്നു. പാലക്കാട് കോട്ടായി സ്വദേശി അയ്യപ്പദാസാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അന്നത്തെ ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പടെ ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിആര്‍പിഎഫ് മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അയ്യപ്പദാസ്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications