Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

കോട്ടയം: അഭയ കേസില്‍ തൊണ്ടി മുതലുകള്‍ ക്രൈബ്രാഞ്ച് തിരികെ നല്‍കിയില്ലെന്ന് ആര്‍ഡിഒ കോടതി റിട്ട.ജീവനക്കാരന്റെ മൊഴി. കേസിലെ പ്രധാനപ്പെട്ട് എട്ട് തൊണ്ടി മുതലുകളാണ് ക്രൈംബ്രാഞ്ച് തിരികെ നല്‍കാതിരുന്നത്. തിരിച്ച് വല്‍കാതിരുന്ന തെളിവുകള്‍ നശിപ്പിച്ചെന്ന് എഴുതിവയ്ക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥന്‍ സിബിഐ മുമ്പാകെ മൊഴി നല്‍കി. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഏറ്റെടുത്ത തൊണ്ടി മുതലുകള്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ കേസില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍ഡിഒ കോടതിയിലെ ജീവനക്കാര്‍ തൊണ്ടിമുതല്‍ തിരികെ ലഭിച്ചതായി രജിസ്റ്ററില്‍ എഴുതി. ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തിയില്ല.

Abhaya

ശിരോവസ്ത്രം, അടിവസ്ത്രം, ചെരുപ്പ് എന്നിവ ഉള്‍പ്പടെയുള്ള തെളിവുകളാണ് തിരിച്ച് നല്‍കാതിരുന്നത്. ഒരു ഡയറിമാത്രമാണ് തിരികെ നല്‍കിയതത്രേ. തുടരന്വേഷണത്തിന്റെ ഭാഗമായി സിബിഐ ആര്‍ഡിഒ കോടതിയിലെ സൂപ്രണ്ട്, ക്ളര്‍ക്ക്, സിസ്റ്റര്‍ അഭയയുടെ മൃതദേഹം മുങ്ങിയെടുത്തയാള്‍ എന്നിവരെ ചോദ്യം ചെയ്തു. മുന്‍ ക്ളര്‍ക്കാണ് തൊണ്ടിമുതല്‍ തിരികെ ഏല്‍പ്പിയ്ക്കാത്ത കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് രേഖകള്‍ തിരിച്ചേല്‍പ്പിച്ചെന്ന നിലയില്‍ രേഖകള്‍ ഉണ്ടാക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് തെളിവ് നശിപ്പിച്ചെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു പിന്നീട് കേസ് അന്വേഷിച്ച സിബിഐ. മുന്‍ ക്ളര്‍ക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ടിനെയും ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+