ജിഷയെ കൊന്നത് ഏറെയടുപ്പമുള്ള ആള്‍? കൊലപാതകം ആസൂത്രിതമെന്ന്....
കൊച്ചി: ജിഷയുടെ കൊലപാതകം ആസൂത്രിതമെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്നും എഡിജിപി പത്മകുമാര്‍. ഒന്ന് രണ്ട് വസ്തുതകള്‍ കൂടി പരിശോധിയ്‌ക്കേണ്ടതുകൊണ്ടാണ് നിശ്ചിത സമയപരിധി വയ്ക്കാത്തതെന്നും എഡിജിപി അറിയിച്ചു. ജിഷയെ അറിയാവുന്ന ആള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍.
ജിഷയോട് ഏറെയടുപ്പമുള്ളയാള്‍ തന്നെയാണ് കൊലയാളിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പെട്ടന്നുള്ള പ്രകോപനം മൂലമല്ല കൊല നടത്തിയിരിയ്ക്കുന്നതെന്നും മുന്ഡപ് ജിഷയോട് വൈരാഗ്യം കാണിച്ചവരോ മറ്റോ ആയിരിയ്ക്കാം കൊലപാതകത്തിന് പിന്നിലെന്നും എഡിജിപി.

അന്വേഷണവുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഏഴ് പേരെ പിന്നീട് വിട്ടയച്ചിരുന്നു. അഞ്ച് പേരാണ് ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുള്ളത്. വിട്ടച്ചവരോട് ഏത് സമയത്തും വിളിച്ചാല്‍ പൊലീസിന് മുമ്പില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. ജിഷ ഉപയോഗിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് തെളിവൊന്നും കിട്ടാതിരുന്നതും തിരിച്ചടിയായി.












Click it and Unblock the Notifications