കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയാകും

Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം ചര്‍ച്ചയാവുന്ന നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണി വിപുലീകരണം തന്നെയാവും പ്രധാന അജണ്ടയെന്നാണ് പാര്‍ട്ടി വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോസ് വിഭാഗത്തെ എതിര്‍ത്തു കൊണ്ടുള്ള തങ്ങളുടെ മുന്‍ നിലപാട് സിപിഐ ഇന്നലെ മാറ്റിയതോടെ കേരള കോണ്‍ഗ്രസിന്‍റെ എല്‍ഡിഎഫ് പ്രവേശനം എത്രയും പെട്ടെന്ന് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാല്‍പ്പത് വര്‍ഷം ന്നശേഷം ഇടതുമുന്നണിയാണ് ശരിയെന്ന് പറഞ്ഞ് ഒപ്പം വരാൻ ജോസ് കെ മാണി തയാറെടുത്താൽ, പഴയ നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയല്ല വേണ്ടത്. പ്രായോഗിക രാഷ്ട്രീയത്തിൽ മുന്നണിയുടെ ശക്തിപ്പെടുത്തലിന് പല തീരുമാനങ്ങളും വേണ്ടിവരും. ജോസ് കെ മാണി വരുന്നതോടെ മീനച്ചിലാർ കിഴക്കോട്ടൊഴുകുമെന്നൊന്നും ഞങ്ങൾക്കഭിപ്രായമില്ല. എന്നാല്‍ യുഡിഎഫിലെ ഒരു കക്ഷി വിട്ടു വരുമ്പോള്‍ ആ സംവിധാനം ദുർബലപ്പെടുമെന്ന് കരുതാൻ സാധാരണ ബുദ്ധി മതിയെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന കൗണ്‍സിലന് ശേഷം ഇന്നലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

pina

Recommended Video

cmsvideo
Rahul Gandhi met Aamina to congratulate her for getting good marks in Neet Exam

അതേസമയം, പാലാ സീറ്റിൽ നിലനിൽക്കുന്ന തർക്കമാണ് എൽഡിഎഫിലെ പ്രധാന പ്രശ്നം. ജോസിനെ സ്വീകരിക്കുമ്പോഴുള്ള ധാരണകള്‍ വ്യക്തമാക്കണമെന്ന് എന്‍സിപി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിയമസഭാ സീറ്റ് ചർച്ചകൾ ഒഴിവാക്കി തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ നിർത്തിയുള്ള ചർച്ചക്കാണ് സിപിഎം. സര്‍ക്കാറിന്‍റെ വിവാദമായ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയിലെ ഭിന്നാഭിപ്രായങ്ങളും ചർച്ചയായേക്കും.

English summary
Crucial LDF meeting today; entry of Kerala Congress will be discussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X