കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ശിവസേനക്ക് ഉടന്‍ കത്ത് നല്‍കേണ്ടതില്ലെന്നാണ് എന്‍സിപി യോഗത്തില്‍ അഭിപ്രായം. മുംബൈയില്‍ നടക്കുന്ന എന്‍സിപിയുടെ കോര്‍കമ്മറ്റി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നുവന്നത്. ശരദ് പവാര്‍, അജിത് പവാര്‍, സുപ്രിയ സുളെ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലും ദില്ലിയിലുമായി ഇന്ന് പകല്‍ മുഴുവന്‍ നിര്‍ണ്ണായ യോഗങ്ങളും കൂടിക്കാഴ്ച്ചകളുമാണ് നടക്കുന്നത്. ദില്ലിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വര്‍ക്കിങ് കമ്മറ്റിയില്‍

വര്‍ക്കിങ് കമ്മറ്റിയില്‍

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണയ്ക്കണോ, പിന്തുണച്ചാല്‍ തന്നെ സര്‍ക്കാറിന്‍റെ ഭാഗമാവണോ, സ്പീക്കര്‍ പദവി ഏറ്റെടുക്കണോ തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ ബന്ധത്തിലെ പാര്‍ട്ടിയുടെ വിശദീകരണവും യോഗത്തിലുണ്ടാവും.

സോണിയക്ക് കത്ത്

സോണിയക്ക് കത്ത്

ബിജെപി വിരുദ്ധ സര്‍ക്കാറിന്‍റെ ഭാഗമാവണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ കത്തയച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ 40 എംഎല്‍എമാരാണ് സോണിയക്ക് കത്ത് അയച്ചത്. ഈ കത്തും വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ശിവസേന, ബിജെപി യോഗം

ശിവസേന, ബിജെപി യോഗം

ശിവസേന എംഎല്‍എമാരുടെ യോഗം രാവിലെ തന്നെ മുംബൈയിലെ റിട്രീറ്റ് റിസോര്‍ട്ടില്‍ ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് മുംബൈയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ വെച്ച് നടക്കുന്നുണ്ട്. ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നീക്കങ്ങളാവും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാവുക.

റാവത്ത് ദില്ലിയിലേക്ക്

റാവത്ത് ദില്ലിയിലേക്ക്

സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ തേടി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് സോണിയ ഗാന്ധിയെ കാണും. അതിന് മുന്നോടിയായി എന്‍സിപി നേതാവ് ശരദ് പവാറുമായി മുംബൈയില്‍ അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും പിന്തുണ ഉറപ്പിച്ച് ഉച്ചയോടെ തന്നെ ഗവര്‍ണ്ണറെ കാണാന്‍ കഴിയുമെന്നാണ് ശിവസേന പ്രതീക്ഷിക്കുന്നത്.

വിമര്‍ശനം

വിമര്‍ശനം

ബിജെപിക്കെതിരെ ശൂക്ഷ വിമര്‍ശനമാണ് ഇന്നും സഞ്ജയ് റാവത്ത് നടത്തിയത്. മഹാരാഷ്ട്രയില്‍ ബിജെപിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണ്. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉറപ്പ് ലഭിക്കണം

ഉറപ്പ് ലഭിക്കണം

സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് സര്‍ക്കാറിനെ കുറിച്ച് വ്യക്തമായ ധാരണ തങ്ങള്‍ക്ക് നല്‍കണമെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് അഭിപ്രായപ്പെട്ടിരുന്നു. നേതൃത്വം എങ്ങനെയാണ് രൂപീകരിക്കുന്നത്, എന്താണ് സര്‍ക്കാരിന്റെ പദ്ധതികള്‍, അജണ്ടകള്‍ ഇവയൊക്കെ വ്യക്തമാവാതെ ഒരു അന്തിമ തീരുമാനം എടുക്കാന്‍ എന്‍സിപി തയ്യാറാവില്ലെന്നും മാലിക് പറഞ്ഞു.

തീവ്രശ്രമം

തീവ്രശ്രമം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനന്‍ തീവ്രശ്രമമാണ് ശിവസേന തുടരുന്നത്. സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി ഗവര്‍ണ്ണറെ അറിയിച്ചതിന് പിന്നാലെ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാ ശിവസേനയെ ഇന്നലെ ഗവര്‍ണ്ണര്‍ ഭാഗത് സിങ് കോഷിയാരി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു.

രാത്രി ഏഴരക്കകം

രാത്രി ഏഴരക്കകം

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി ഏഴരക്കകം മറുപടി കത്ത് നല്‍കണമെന്നാണ് ശിവസനേക്ക് ഗവര്‍ണ്ണര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപിയുടേയും കോണ്‍ഗ്രസിന്‍റെ പിന്തു​ണ തേടിയെടുക്കാനുള്ള ശ്രമമാണ് ശിവസേന നടത്തുന്നത്.

അംഗബലം

അംഗബലം

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണ് പ്രധാന കക്ഷിനില. എന്‍സിപിയും കോണ്‍ഗ്രസും പിന്തുണച്ചാല്‍ മാത്രമെ ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസനേക്ക് സാധിക്കുകയുള്ളു.

രാജിവെച്ചു

രാജിവെച്ചു

സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കണമെങ്കില്‍ എന്‍ഡിഎ വിടണമെന്ന ഉപാധിയാണ് ഏറ്റവും പ്രധാനമായി എന്‍സിപി ശിവസേനക്ക് മുന്നില്‍ വെച്ചത്. ഈ ഉപാധി അംഗീകരിച്ചു കൊണ്ട് ശിവസേനാ നേതാവ് അരവിന്ദ് സാവന്ത് കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. ഖനവ്യവസായ വകുപ്പിന്റേതടക്കമുള്ള ചുമതലയുണ്ടായിരുന്നു സാവന്ത് ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായിരുന്നു.

ട്വീറ്റ്

അരവിന്ദ് സാവന്ത്

 'ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീഴണം'; ചെന്നൈയില്‍ ബസ് ഓടിച്ച മലയാളി, ചില ശേഷന്‍ വിശേഷങ്ങള്‍ 'ഒരോ റൗണ്ട് വെടിക്കും ഒരു ശവമെങ്കിലും വീഴണം'; ചെന്നൈയില്‍ ബസ് ഓടിച്ച മലയാളി, ചില ശേഷന്‍ വിശേഷങ്ങള്‍

 ശിവസേന എൻഡിഎ വിടുന്നു, ഏക കേന്ദ്ര മന്ത്രി രാജി വെച്ചു! മഹാരാഷ്ട്ര ശിവ സൈനിക് തന്നെ ഭരിക്കും! ശിവസേന എൻഡിഎ വിടുന്നു, ഏക കേന്ദ്ര മന്ത്രി രാജി വെച്ചു! മഹാരാഷ്ട്ര ശിവ സൈനിക് തന്നെ ഭരിക്കും!

English summary
crucial NCP meeting, NOT TO GIVE letter of support for Sena govt immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X