കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്; നിർണ്ണായക മൊഴി, കഴുത്തിന്റെ ഇരു വശത്തും നഖംകൊണ്ട് മുറിഞ്ഞ പാടുകൾ, ആ നാല് ഫോട്ടോകളെവിടെ?

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സിസ്റ്റർ അഭയയുടെ മരരണത്തിന് ശേഷം 27 വർഷം കഴിഞ്ഞാണ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടക്കുന്നത്. നാടകീയമായ സംഭവങ്ങളാണ് വിചാരണ വേളകളിൽ നടന്നുകൊണ്ടിരിക്കുന്നത്. പലരും കോടതിയിൽ സാക്ഷിമൊഴി മാറ്റി പറഞ്ഞിരുന്നു.


കോടതിയിൽ ആദ്യ വിചാരണ നടത്തിയ സിസ്റ്റർ അഭയയുടെ കൂടെ താമസിച്ചിരുന്നു അനുപമ കൂറുമാറിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കോൺവെന്റിന് സമീപം താമസിച്ചിരുന്ന സഞ്ജു മാത്യുവും കൂറുമാറിയിരുന്നു. കേസിൽ 177 സാക്ഷികളാണ് ഉള്ളത്. കോൺവെന്റിലെ അടുക്കള ഭാഗത്ത് അഭയയുടെ വസ്ത്രം കണ്ടെന്നായിരുന്നു അനുപമ സിബിയോട് വ്യക്തമാക്കതിയത്. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നായിരുന്നു കോടതിക്ക് മുമ്പാകെ നൽകിയ മൊഴി.

സാക്ഷികളുടെ കൂറുമാറ്റം

സാക്ഷികളുടെ കൂറുമാറ്റം

സംഭവം നടന്ന തലേ ദിവസം രാത്രി പ്രതികളിൽ ഒരാളായ ഫാ. കോട്ടൂരിന്റെ സ്കൂൾ കോൺവെന്റിന് പരിസരത്ത് കണ്ടെന്നായിരുന്നു സഞ്ജു പി മാത്യു സിബിഐക്ക് മുമ്പാകെ നൽകിയ മൊഴി. എന്നാൽ കോടതിയിൽ ഇത് മാറ്റി പറയുകയായിരുന്നു. സാക്ഷികൾ ഒരോന്നായി മൊഴി മാറ്റി പറയാൻ‌ തുടങ്ങിയതോടെ ബൈബിൾ വെച്ച് സത്യം ചെയ്യിക്കാനും സിബിഐ തയ്യാറെടുത്തു. സാക്ഷികളിൽ ഭൂരിപക്ഷവും സഭാ വിശ്വാസികളായതുകൊണ്ട് തന്നെയാണ് സിബിഐ ഇത്തരപത്തിൽ ഒരു തീരുമാനമെടുത്തത്.

നഖംകൊണ്ട് മുറിഞ്ഞ പാടുകൾ

നഖംകൊണ്ട് മുറിഞ്ഞ പാടുകൾ

അതേസമയം സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നെന്നാണ് കഴിഞ്ഞദിവസം ഇരുപതാം സാക്ഷി കോടതിയിൽ മൊഴി നൽകിയിരുന്നത്. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ പകർത്തിയ വർഗീസാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. കഴുത്തിന്റഎ ഇരുവശതത്തും നഖം കൊണ്ട് മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നെന്നാണ് വർഗീസ് പറയുന്നത്.

പത്ത് ഫോട്ടോകൾ

പത്ത് ഫോട്ടോകൾ


പത്ത് ഫോട്ടോകൾ അന്നത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ ആറെണ്ണം മാത്രമാണ് കോടതിയിൽ എത്തിയതെന്ന് വർഗീസ് തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകി. ബാക്കി നാല് ഫോട്ടോകൾ എവിടെ പോയെന്ന് അറിയില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷന് അനുകൂലമായി നാലാമത്തെ സാക്ഷിയാണ് കോടതിയിൽ മൊഴി നൽകുന്നത്. ആദ്യ രണ്ട് സക്ഷികളും കൂറുമാറിയിരുന്നു.

177 സാക്ഷികൾ...

177 സാക്ഷികൾ...


തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 177 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ളത്. ചൊവ്വാഴ്ച മൂന്ന് സാക്ഷികളഎ വിസ്തരിക്കും. 1992 മാർച്ച് 27 പുലർച്ചെയാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട് 27 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടക്കുന്നത്.

രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി

രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനി

കോട്ടയം ബിസിഎം കോളജ്‌ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റർ അഭയ കോട്ടയം പയസ്‌ ടെന്ത്‌ കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. രണ്ട് പുരോഹിതരെയും ഒരു കന്യാസ്ത്രീയെയും അസ്വഭാവിക നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടന്ന കൊലപാതകമാണെന്നാണ് സിബിഐ റിപ്പോർട്ട്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന്‌ കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി.

English summary
Crucial statement in Abhaya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X