കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസിൽ നിർണായക മൊഴി; മരണ കാരണം ആ മുറിവ്, മുങ്ങി മരണത്തിന്റെ ലക്ഷണമില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ വിവാദമായ അഭയ കേസിന്റെ വിചാരണ തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്നു വരികയാണ്. വിചാരണ തുടങ്ങിയപ്പോൾ പ്രധാന സാക്ഷികളെല്ലാം മൊഴി മാറ്റി നൽകിയത് ഏറെ ചർച്ചയായിരുന്നു. അവസാനമായി കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയും കൂറുമാറിയതോടെ, ഇതുവരെയായി പത്ത് സാക്ഷികളാണ് കൂറു മാറിയത്.

അഭയ മരിക്കുന്ന സമയം പയസ് ടെന്‍ത് കോണ്‍വെന്‍റിലുണ്ടായിരുന്ന രണ്ട് പേരായിരുന്നു ഇലിസിറ്റയും കോണ്‍വെന്‍റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയും. പലരും കൂറുമാറുന്നത് വൻ പ്രതിസന്ധിയാണ് സിബിഐ നേരിട്ടിരുന്നത്. കൂറുമാറുന്നവർക്കെതിരെ കേസെടുക്കുന്നതിനുള്ള ആലോചനകൾ പോലും സിബിഐ ആലോചിച്ചിരുന്നു.

നിർണായക മൊഴി

നിർണായക മൊഴി

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയിൽ അഭയ കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളാണ് നടന്നത്. സിസ്റ്റർ അഭയയുടേത് കൊലപാതകമാണെന്ന് തെളിയിക്കുന്ന നിർണായക മൊഴിയാണ് ഫോറൻസിക് വിദഗ്ധൻ വി കന്തസ്വാമി നൽകിയിരിക്കുന്നത്.

മരണം വെള്ളത്തിൽ മുങ്ങിയല്ല

മരണം വെള്ളത്തിൽ മുങ്ങിയല്ല

അഭയ മരിച്ചത് വെള്ളത്തിൽ മുങ്ങി അല്ലെന്നാണ് അദ്ദേഹം വ്യക്തമാകത്കിയത്. മരണ കാരണം തലയ്ക്കേറ്റ മാരക ക്ഷതമാണെന്നും അദ്ദേഹം തന്റെ മൊഴിയിൽ രേഖപ്പെടുത്തി. തലയിലേറ്റ മുറിവുകളിൽ തലയോട്ടിയുടെ മധ്യഭാഗത്ത് ഏറ്റ മുറിവാണ് മരണ കാരണം. കോടാലി പോലുള്ള ആയുധത്തിന്റെ പിൻഭാഗം കൊണ്ടുള്ള ശക്തമായ ഇടിയാണ് ക്ഷതമേൽപ്പിച്ചതെന്നും മുപ്പതാം സാക്ഷിയായ ഡോ. കന്തസ്വാമി കോടതിയിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.

മുങ്ങി മരണത്തിന്റെ ലക്ഷണങ്ങളില്ല

മുങ്ങി മരണത്തിന്റെ ലക്ഷണങ്ങളില്ല


മുങ്ങി മരണമാണെങ്കിൽ ശ്വാസ കോശത്തിൽ എന്തെങ്കിലും പദാർത്ഥമുണ്ടാകും. മുങ്ങി മരിക്കുന്ന മൃതദേഹങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ അഭയയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് മനസിലാകുന്നതെന്നും ഡോ. കന്തസ്വാമി വ്യക്തമാക്കി. മുങ്ങി മരണമാണെങ്കിൽ കൈ വിരലുകൾ മുറുക്കി പിടിച്ചിരിക്കും. ഇതിനനുള്ളിൽ ചെടികളോ പുല്ലുകളോ കാണും. ഇതൊന്നും അഭയയുടെ ശരീരത്തിൽ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

 ശരീരത്തിലെ വെള്ളത്തിന്റെ അളവ്

ശരീരത്തിലെ വെള്ളത്തിന്റെ അളവ്

അഭയയുടെ ശരീരത്തിൽ ആകെ കണ്ടിരുന്നത് 300 മില്ലി വെള്ളം മാത്രമാണെന്നതും മുങ്ങി മരണമല്ല എന്ന് വ്യക്തമാക്കുന്നു. ശരീരത്തിൽ കണ്ടെത്തിയ വെള്ളിത്തിലാണെങ്കിൽ യാതൊരു തരത്തിലുള്ള ചെളികളും കണ്ടിരുന്നില്ല. എന്നാൽ അഭയ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് ഫൊറൻസിക് വിദഗ്ധൻ വ്യക്തമാക്കി. കന്തസ്വാമിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഭയയുടേത് മുങ്ങി മരണമല്ല, കൊലപാതകമാണെന്ന നിഗമനത്തിൽ സിബിഐ എത്തിയത്.

കുറ്റപത്രം പത്ത് വർഷത്തിന് ശേ

കുറ്റപത്രം പത്ത് വർഷത്തിന് ശേ

ഷം


1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 മാര്‍ച്ച് 29ന് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 2009 ജുലൈ 17നാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. കേസിലെ മുഖ്യ പ്രതി ഫാ. തോമസ് കോട്ടൂരണെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. എന്നാൽ കോടതിയിൽ സിബിഐ ലിസ്റ്റിലുള്ള പല സാക്ഷികളും കൂറുമാറുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

English summary
Crucial statement in Abhya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X