കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയനോടൊപ്പം ഒരു ദിവസം! ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന പദ്ധതികളെ കുറിച്ച് ഞെട്ടിക്കുന്ന വിവരം

  • By Desk
Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീ ബലാത്സംഗ ആരോപണം ഉയര്‍ത്തിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിര്‍ണായക മൊഴികള്‍ ലഭിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

ബിഷപ്പിനെതിരെ കന്യാസ്ത്രീകളില്‍ നിന്ന് ലഭിച്ച മൊഴികളും ഞെട്ടിപ്പിക്കുന്നവയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് മാത്രമല്ല, മറ്റ് പലര്‍ക്കും ഇദ്ദേഹത്തില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ജലന്ധര്‍ രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് നടത്തിയ മൊഴിയെടുപ്പില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിഷപ്പ് ആവിഷ്‌കരിച്ച 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പരിപാടിയില്‍ നടന്ന കാര്യങ്ങളും കന്യാസ്ത്രീകള്‍ പോലീസിനോട് വിശദീകരിച്ചു.

ഇടയനോടൊപ്പം ഒരു ദിവസം

ഇടയനോടൊപ്പം ഒരു ദിവസം

2014 ല്‍ ആയിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നേതൃത്വത്തില്‍ ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി ആവിഷ്‌കരിക്കുന്നത്. ജലന്ധര്‍ രൂപതയിലെ മിഷനറീസ് ഓഫ് ജീസസ് കേന്ദ്രത്തില്‍ കന്യാസ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനായജ്ഞം എന്ന രീതിയില്‍ ആയിരുന്നു ഇത്. മാസത്തില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ആയിരുന്നു ഇത് ആവിഷ്‌കരിച്ചിരുന്നത്.

 മുറിയിലേക്ക് വിളിപ്പിക്കും

മുറിയിലേക്ക് വിളിപ്പിക്കും

പ്രാര്‍ത്ഥനായജ്ഞനത്തിന് ശേഷം ബിഷപ്പ് കന്യാസ്ത്രീകളെ ഓരോരുത്തരെ ആയി തന്റെ മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നത്രെ. പക്ഷേ, ഇതിനിടെ ഇടയനോടൊപ്പം ഒരു ദിവസം എന്ന പരിപാടി വിവാദമായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് സഭാനേതൃത്വം ഇടപെട്ട് പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.

രാത്രിയിലും ബിഷപ്പിന്റെ വിളി

രാത്രിയിലും ബിഷപ്പിന്റെ വിളി

പകല്‍ സമയങ്ങളില്‍ മാത്രമല്ല, രാത്രിയില്‍ പോലും ബിഷപ്പ് കന്യാസ്ത്രീകളെ തന്റെ മുറിയിലേക്ക് വിളിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള മൊഴി. ബിഷപ്പില്‍ നിന്ന് പലതവണ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായും കന്യാസ്ത്രീകളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാം ബിഷപ്പിനെതിര്...

എല്ലാം ബിഷപ്പിനെതിര്...

ആറ് കന്യാസ്ത്രീകളുടെ മൊഴി ആയിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് പേരും ബിഷപ്പിനെതിരെ ആണ് മൊഴി കൊടുത്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രൂപതയിലെ ചില വൈദികരും ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ബിഷപ്പിന്റെ മറുപടികള്‍

ബിഷപ്പിന്റെ മറുപടികള്‍

ബിഷപ്പിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്നോടിയായി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം 50 ചോദ്യങ്ങള്‍ അടങ്ങിയ ഒരു പട്ടിക നല്‍കിയിരുന്നു. ഇതിന് ബിഷപ്പ് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ പല ചോദ്യങ്ങളുടേയും ഉത്തരങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കസ്റ്റഡിയില്‍ എടുത്തേ പറ്റൂ

കസ്റ്റഡിയില്‍ എടുത്തേ പറ്റൂ

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തേ പറ്റൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ പഞ്ചാബ് പോലീസിന്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഒരുപക്ഷേ, അടുത്ത ദിവസം തന്നെ ബിഷപ്പിനെ കസ്റ്റഡിയില്‍ എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുകൊണ്ട് വൈകുന്നു

എന്തുകൊണ്ട് വൈകുന്നു

കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ട് ഇത്ര നാളായിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും ആയിട്ടില്ല. ഇത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരുന്നു. വിഷയത്തില്‍ ഇനിയും മെല്ലെപ്പോക്ക് നയം തുടരാനാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നത്.

ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ്..... അറസ്റ്റുണ്ടായേക്കും, പരാതിയില്‍ കഴമ്പുണ്ട്ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലീസ്..... അറസ്റ്റുണ്ടായേക്കും, പരാതിയില്‍ കഴമ്പുണ്ട്

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

English summary
Crucial statement against Bishop Franco Mulakkal from Nuns- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X