കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം നടയടി!! ഇടിമുറിയിലെ കാര്യം പറയണ്ട! സെന്‍ട്രല്‍ ജയിലിലെ ഭീകരത കേട്ടാല്‍ ഞെട്ടും

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. തടവുകാരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നതായാണ് വിവരം. നടയടിയും ഇടിമുറിയും ഉണ്ടെന്നാണ് വിവരം.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. തടവുകാര്‍ പോലീസുകാരുടെ ക്രൂര പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേകുറിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവായിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

നടയടിക്ക് പരാതിപ്പെട്ടതിന് ആറ്റിങ്ങല്‍ സ്വദേശി സിബിക്ക് മര്‍ദനമേറ്റ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍ നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ക്രൂരമായ പീഡനങ്ങളാണ് ജയിലില്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

 ഭയത്തോടെ തടവുകാര്‍

ഭയത്തോടെ തടവുകാര്‍

ജയിലിലെത്തുമ്പോഴുള്ള നടയടിയെ കുറിച്ച് പറഞ്ഞുള്ള വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ അത് സത്യം തന്നെയാണെന്നാണ് വിവരങ്ങള്‍. ഈ നടയടിയെ ഓര്‍ത്ത് ഭയത്തിലാണ് തടവുകാരെന്നും വിവരങ്ങളുണ്ട്.

 ക്രൂര മര്‍ദനം

ക്രൂര മര്‍ദനം

തടവുകാരെ മര്‍ദിക്കുന്നതിന് അതി സുരക്ഷാ മേഖലയായ എട്ടാംബ്ലോക്കില്‍ ഇടിമുറി ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇടിക്കട്ടയും തുണിയില്‍പ്പൊതിഞ്ഞ കല്ലുമൊക്കെ ഉപയോഗിച്ചാണ് തടവുകാരെ മര്‍ദിക്കുന്നതെന്നും പരാതികളുണ്ട്.

 സഹിച്ച് തടവുകാര്‍

സഹിച്ച് തടവുകാര്‍

അതേസമയം ജയിലില്‍ നടക്കുന്ന ക്രൂര പീഡനങ്ങളെപ്പറ്റി പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് തടവുകാര്‍. പരാതിപ്പെടുന്നവരെ പൊതിരെ തല്ലുമെന്നാണ് വിവരങ്ങള്‍.

 രാഷ്ട്രീയ തടവുകാര്‍ക്കും സുഖം

രാഷ്ട്രീയ തടവുകാര്‍ക്കും സുഖം

ഉന്നതങ്ങളില്‍ സ്വാധീനമുള്ളവര്‍ക്കും രാഷ്ട്രീയ തടവുകാര്‍ക്കും പ്രത്യേക പരിഗണനയുണ്ടെന്നും വിവരങ്ങളുണ്ട്. നടഅടി ഒഴിവാക്കണമെങ്കില്‍ മറ്റ് തടവുകാര്‍ ചില ജീവനക്കാരെ പ്രത്യേകം കാണേണ്ടി വരും.

 റിമാന്‍ഡിലാകുമെന്നുറപ്പായാല്‍ ഇടനിലക്കാരെത്തും

റിമാന്‍ഡിലാകുമെന്നുറപ്പായാല്‍ ഇടനിലക്കാരെത്തും

ജീവനക്കാരെ പ്രത്യേകം കാണുന്നതിനായി ഇടനിലക്കാര്‍ ഉണ്ടെന്നാണ് വിവരങ്ങള്‍. കേസില്‍ റിമാന്‍ഡിലാകുമെന്ന് ഉറപ്പായാല്‍ അപ്പോള്‍ തന്നെ ജയില്‍ ജീവനക്കാരെ ബന്ധപ്പെടുത്താന്‍ ഇടനിലക്കാരെത്തും.

 തടവുകാര്‍ ആശ്രിതര്‍

തടവുകാര്‍ ആശ്രിതര്‍

പണംനല്‍കിയാല്‍ ജയിലില്‍ സുഖവാസമാണെന്നാണ് കേള്‍ക്കുന്നത്. പരിചരണം അനസരിച്ച് പ്രത്യേക നിരക്കുകളുണ്ട്. വിഐപി പരിഗണന ലഭിക്കുന്നത് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നും വിവരങ്ങളുണ്ട്. ജീവനക്കാരുടെ ആശ്രിതരായ തടവുകാരാണ് സഹായം നല്‍കുന്നതെന്നാണ് വിവരം.

 ക്രമക്കേട് തുടരുന്നു

ക്രമക്കേട് തുടരുന്നു

ജയിലറകള്‍ക്കുള്ളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊന്നും നിയന്ത്രിക്കാന്‍ ജയില്‍ മേധാവികള്‍ക്ക് കഴിയുന്നില്ലെന്നും ആരോപണമുണ്ട്.

ജയില്‍ചട്ടം പാലിക്കുന്നില്ല

ജയില്‍ചട്ടം പാലിക്കുന്നില്ല

ജയിലില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നല്‍കിയ പരാതിയിലെ വകുപ്പുതല അന്വേഷണം ഒതുക്കപ്പെട്ടുവെന്നാണ് വിവരങ്ങള്‍. ജയിലിലെ തടവുകാര്‍ക്ക് പരുക്കേറ്റാല്‍ അന്വേഷണം നടത്തണമെന്ന ജയില്‍ചട്ടം പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.

 തിരിച്ചറിയാതിരിക്കാന്‍

തിരിച്ചറിയാതിരിക്കാന്‍

പരാതിപ്പെടുവന്നവരെ രാത്രിയാണ് മര്‍ദിക്കുന്നത്. സെല്ലിന്റെ പ്രത്യേക ഭാഗത്തേക്ക് മാറ്റിയാണ് മര്‍ദനമെന്നാണ് വിവരം. മര്‍ദനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ തിരിച്ചറിയാതിരിക്കാന്‍ തടവുകാരന്റെ മുഖം മറച്ച ശേഷമാണ് മര്‍ദിക്കുന്നത്.

സിബിയുടെ പരാതിയില്‍ അന്വേഷണം

സിബിയുടെ പരാതിയില്‍ അന്വേഷണം

ജയിലിലെ നടയടിക്കെതിരെ പരാതിപ്പെട്ട ആറ്റിങ്ങല്‍ സ്വദേശി സിബിയ്ക്ക് മര്‍ദനമേറ്റ സംബവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍നടപടിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് സിബിക്ക് മര്‍ദനമേറ്റത്. ഇതിനെ കുറിച്ച് പരാതി നല്‍കിയപ്പോള്‍ സിബിക്ക് വീണ്ടും മര്‍ദനമേറ്റിരുന്നു.

English summary
cruelty to prisoners in trivandrum central jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X