ആനയോട് ഞെട്ടിക്കുന്ന ക്രൂരത.. ദേഹത്ത് വലിയ മുറിവുകൾ.. ഏഴ് മാസത്തിലേറെ പഴക്കം.. അവസ്ഥ ദയനീയം!
കൊച്ചി: ഉത്സവത്തിന് കാതടിപ്പിക്കുന്ന ബഹളങ്ങള്‍ക്കിടെ എഴുന്നള്ളിപ്പെന്ന പേരിലും തല്ലി തടി പിടിപ്പിച്ചും ആനകള്‍ക്ക് നേരെ നടത്തുന്ന ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല. എറണാകുളം ജില്ലയിലെ തിരുമല ബാലാജി ക്ഷേത്രത്തിന്റെ ഉടമസ്ഥതിയിലുള്ള ആനയ്ക്ക് നേരെ കണ്ണില്ലാത്ത ക്രൂരതയാണ് അരങ്ങേറുന്നത് എന്ന വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ എറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. ഹരിക്കുട്ടന് എന്ന് വിളിക്കുന്ന തിരുമല ഗജേന്ദ്രന് എന്ന ആനയാണ് ദുരിതാവസ്ഥയിലുള്ളത്. ആനയുടെ ദേഹത്ത് വലിയ മുറിവ് ചിത്രങ്ങളില്‍ തന്നെ വ്യക്തമായി കാണാവുന്നതാണ്.
ആനകള്‍ക്ക് വേണ്ടിയുള്ള വോയ്സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി എന്ന സംഘടനയാണ് ഹരിക്കുട്ടന്റെ ദയനീയമായ അവസ്ഥ ചിത്രങ്ങള്‍ സഹിതം പുറംലോകത്തെ അറിയിച്ചത്. അതിക്രൂരമായ ആക്രമങ്ങള്‍ക്ക് നാളുകളായി ഈ ആന ഇരയാകുന്നുവെന്നതിന്റെ തെളിവാണ് ദേഹത്തുള്ള മുറിവുകളെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഏഴ് മാസത്തിലേറെക്കാലം പഴക്കമുള്ള മുറിവുകള്‍ ഹരിക്കുട്ടന്റെ ദേഹത്തുണ്ട്. കണ്ണിനടുത്തായി മസ്തകത്തിലുള്ള വലിയ മുറിവ് ഹരിക്കുട്ടന്റെ അവസ്ഥ അപകടകരമാണ് എന്ന് കാണിച്ച് തരുന്നു. ആനയുടെ മുന്‍പാദം വാതരോഗം ബാധിച്ച് വ്രണപ്പെട്ടിരിക്കുകയാണ്. വന്‍ സമ്പത്തുള്ള ദേവസ്വമായിരുന്നിട്ട് പോലും ആനയെ ചികിത്സിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ആനയെ പാര്‍പ്പിച്ച സ്ഥലം പരുക്കനായതിനാലാണ് മുറിവുകളെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. 7 മാസത്തോളം ഹരിക്കുട്ടന്റെ പാപ്പാനായിരുന്ന സുന്ദരേശ് പലതവണ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ആരോപണമുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ അതിന് അനുവദിക്കാതെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications