കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയോട് ഞെട്ടിക്കുന്ന ക്രൂരത.. ദേഹത്ത് വലിയ മുറിവുകൾ.. ഏഴ് മാസത്തിലേറെ പഴക്കം.. അവസ്ഥ ദയനീയം!

Google Oneindia Malayalam News

കൊച്ചി: ഉത്സവത്തിന് കാതടിപ്പിക്കുന്ന ബഹളങ്ങള്‍ക്കിടെ എഴുന്നള്ളിപ്പെന്ന പേരിലും തല്ലി തടി പിടിപ്പിച്ചും ആനകള്‍ക്ക് നേരെ നടത്തുന്ന ക്രൂരതകള്‍ക്ക് കയ്യും കണക്കുമില്ല. എറണാകുളം ജില്ലയിലെ തിരുമല ബാലാജി ക്ഷേത്രത്തിന്റെ ഉടമസ്ഥതിയിലുള്ള ആനയ്ക്ക് നേരെ കണ്ണില്ലാത്ത ക്രൂരതയാണ് അരങ്ങേറുന്നത് എന്ന വാര്‍ത്തയാണ് ഇക്കൂട്ടത്തില്‍ എറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്നത്. ഹരിക്കുട്ടന്‍ എന്ന് വിളിക്കുന്ന തിരുമല ഗജേന്ദ്രന്‍ എന്ന ആനയാണ് ദുരിതാവസ്ഥയിലുള്ളത്. ആനയുടെ ദേഹത്ത് വലിയ മുറിവ് ചിത്രങ്ങളില്‍ തന്നെ വ്യക്തമായി കാണാവുന്നതാണ്.

ആനകള്‍ക്ക് വേണ്ടിയുള്ള വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി എന്ന സംഘടനയാണ് ഹരിക്കുട്ടന്റെ ദയനീയമായ അവസ്ഥ ചിത്രങ്ങള്‍ സഹിതം പുറംലോകത്തെ അറിയിച്ചത്. അതിക്രൂരമായ ആക്രമങ്ങള്‍ക്ക് നാളുകളായി ഈ ആന ഇരയാകുന്നുവെന്നതിന്റെ തെളിവാണ് ദേഹത്തുള്ള മുറിവുകളെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

elephant

ഏഴ് മാസത്തിലേറെക്കാലം പഴക്കമുള്ള മുറിവുകള്‍ ഹരിക്കുട്ടന്റെ ദേഹത്തുണ്ട്. കണ്ണിനടുത്തായി മസ്തകത്തിലുള്ള വലിയ മുറിവ് ഹരിക്കുട്ടന്റെ അവസ്ഥ അപകടകരമാണ് എന്ന് കാണിച്ച് തരുന്നു. ആനയുടെ മുന്‍പാദം വാതരോഗം ബാധിച്ച് വ്രണപ്പെട്ടിരിക്കുകയാണ്. വന്‍ സമ്പത്തുള്ള ദേവസ്വമായിരുന്നിട്ട് പോലും ആനയെ ചികിത്സിക്കുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ആനയെ പാര്‍പ്പിച്ച സ്ഥലം പരുക്കനായതിനാലാണ് മുറിവുകളെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. 7 മാസത്തോളം ഹരിക്കുട്ടന്റെ പാപ്പാനായിരുന്ന സുന്ദരേശ് പലതവണ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ആരോപണമുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ അതിന് അനുവദിക്കാതെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്.

''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ''വെട്ടിക്കൊല്ലുമ്പോൾ രാജേഷ് നിലവിളിക്കുന്നത് അവൾ ഫോണിലൂടെ കേൾക്കണം''! കൊട്ടേഷൻ ഇങ്ങനെ

എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നുഎന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു

English summary
Cruelty towards elephant at Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X