നെഞ്ചത്തടിയുടെ അകമ്പടിയില്‍ ഉഗ്രന്‍ നിലവിളി! അതും പുരുഷന്മാര് വക!! എന്താണെന്നറിയണ്ടേ!!
കരച്ചിലു നടത്തുന്നതാകട്ടെ പുരുഷന്മാരും. അതും ഒന്നാന്തരം നെഞ്ചത്തടിയുമായി. വന്നവരും പോയവരുമൊക്കെ പുതിയ സമര രീതി കൗതുകത്തോടെ നോക്കി നിന്നു.
തിരുവനന്തപുരം: വിവിധ സമരങ്ങള്‍ക്ക് നമ്മുടെ സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉപവാസ സമരം മുതല്‍ നില്‍പ്പ് സമരം വരെ ഇവിടെ ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഏറെ വ്യത്യസ്തമായ മറ്റൊരു സമരത്തിനാണ് ഇന്ന് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത്. സമരം മറ്റൊന്നുമല്ല, കൂട്ടക്കരച്ചില്‍.
കരച്ചിലു നടത്തുന്നതാകട്ടെ പുരുഷന്മാരും. അതും ഒന്നാന്തരം നെഞ്ചത്തടിയുമായി. വന്നവരും പോയവരുമൊക്കെ പുതിയ സമര രീതി കൗതുകത്തോടെ നോക്കി നിന്നു. പുരുഷന്മാരുടെ കൂട്ടക്കരച്ചിലിലെ ഒറിജിനിലാറ്റി കണ്ട് കാരുണ്യ പദ്ധതി അട്ടിമറിക്കുന്ന സര്‍ക്കാരിനെ സമരം ചെയ്യാനെത്തിയ മാണി സാറും അന്തിച്ചു പോയി.

കാസര്‍കോട് മലയോര മേഖലയില്‍ നിന്നുള്ളവരുടെ കരച്ചില് സമരമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ കൗതുകമായത്. ബദിയടുക്ക മോഖലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരപ്പന്തല്‍ തീര്‍ത്ത് അവിടെ കുത്തിയിരുന്നായിരുന്നു കരച്ചില് സമരം. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇതിനു മുമ്പ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വിഎസ്ഡിപി നിലവിളി സമരം നടത്തിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications