കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഐക്കെതിരെയുള്ള കണ്ണീര്‍ വീഡിയോ വൈറല്‍ ആക്കിയത് റൗഡി ലിസ്റ്റിലുള്ള ക്രിമിനല്‍, ആരോപണ വിധേയന്‍ പിവി അന്‍വര്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുത്ത എസ്ഐ

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൂക്കോട്ടുംപാടം എസ്ഐ അമൃത്‌രംഗനെതിരെ കണ്ണീര്‍ വീഡിയോ വൈറലാക്കിയത് മോഷണക്കേസിലടക്കം ശിക്ഷ അനുഭവിച്ച നിരവധി കേസുകളില്‍ പ്രതിയായ റൗഡി ലിസ്റ്റിലുള്ള ക്രിമിനലെന്ന് പോലീസ്. ഈ വിഡിയോ കണ്ട് സോഷ്യല്‍ മീഡിയയില്‍ എസ്.ഐയെക്കെതിലെ വന്‍പൊങ്കാലയിടുന്നതിനിടയിലാണ് പോലീസ് വിദശീകരണവുമായി രംഗത്തുവന്നിട്ടുള്ളത്.

ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലില്‍ നിയമലംഘകര്‍ക്കും ക്രിമിനലുകള്‍ക്കും നേരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന എസ്.ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തി വീഡിയോ ഒരുക്കിയതിനു പിന്നില്‍ മയക്കുമരുന്ന് മാഫിയയും എസ്റ്റേറ്റ് കൈയ്യേറ്റവും മൃഗവേട്ടയുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനലുമാണെന്ന് സ്‌പെഷല്‍ ബ്രാഞ്ചുംപറയുന്നുണ്ട്.

si

പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗംന്‍

പൂക്കോട്ടുംപാടത്ത് ഗുണ്ടാ ക്രിമിനല്‍ സംഘത്തെ അടിച്ചമര്‍ത്തിയും ലഹരിമാഫിയയെ പിടികൂടിയുമാണ് അമൃത്‌രംഗന്‍ നാട്ടുകാര്‍ക്കിടയില്‍ താരമായിരുന്നു. ഈ വര്‍ഷം 76 മയക്കുമരുന്നു കേസുകളിലായി 93 പേരെ അറസ്റ്റ് ചെയ്ത സംസ്ഥാനത്തെ മികച്ച ട്രാക് റെക്കോര്‍ഡാണ് അമൃത്‌രംഗനുള്ളത്. കൈക്കൂലിയുടെ ബലത്തില്‍ പോലീസ് ഏമാന്‍മാരുടെ തോളില്‍ കൈയ്യിട്ട് പോലീസ് സ്‌റ്റേഷനില്‍ വിലസിയിരുന്ന ക്രിമിനലുകള്‍ക്ക് ഇതോടെ പോലീസ് സ്‌റ്റേഷന്‍ പേടി സ്വപ്‌നമായി.

clip

കണ്ണീര്‍വീഡിയോ രംഗം.

പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ എസ്.ഐയാണ് അമൃത്‌രംഗന്‍. അന്ന് മൂന്നു ദിവസത്തിനകം എസ്.ഐയെ മാറ്റിയില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷമായിട്ടും എസ്.ഐ ഇതേ സ്‌റ്റേഷനില്‍ തുടരുകയാണ്.

മുത്തലാഖ് നിരോധന ബിൽ ഇന്ന് പാർലമെന്റിൽ; എതിർപ്പുമായി പ്രതിപക്ഷവും മുസ്ലീം വ്യക്തിഗത ബോർഡും!
റീഗള്‍ എസ്‌റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച സംഭവത്തില്‍ അന്വേഷിക്കാനെത്തിയ എസ്.ഐക്കെതിരെ പരാതി നല്‍കിച്ച് കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയ സ്വന്തമായി വീടും സ്ഥലവുമുള്ളവരാണ് കുടില്‍കെട്ടിയതെന്നു വ്യക്തമായതോടെ ഇതും ചീറ്റിപ്പോവുകയായിരുന്നു.

ഒടുവിലാണ് അറ്റകൈക്ക് നിരവധി കേസുകളില്‍ പ്രതിയായ കരുളായി പാറന്തോടന്‍ ജസീല്‍ എസ്.ഐ പീഢിപ്പിക്കുന്നതായി കണ്ണീര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. ജസീല്‍ രണ്ടു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രകൃതിവിരുദ്ധ പീഢനമടക്കമുള്ള കേസുകളിലെ പ്രതിയുമാണ്. റബര്‍ ഷീറ്റ് മോഷ്ടിച്ചു വില്‍പന നടത്തിയതിന് നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്.

മണല്‍ കടത്തിയതിന് പൂക്കോട്ടുംപാടം പോലീസ് രജിസറ്റര്‍ ചെയ്ത കേസിലും ശിക്ഷ അനുഭവിച്ചു. മമ്പാട്ട്മൂല സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും ജസീലിനെതിരെ കേസുണ്ട്. പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്തിന് ഭാര്യാ പിതാവിനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലവിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ പോലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ പ്രതിയാണ് ജസീല്‍.

English summary
Crying video against SI was presented by man in Criminal list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X