Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: മുഖ്യപ്രതിയായ കോയമ്പത്തൂര്‍ സ്വദേശി റിമാന്‍ഡില്‍

കണ്ണൂര്‍: സംസ്ഥാനത്തെ നിക്ഷേപകര്‍ക്ക് കോടികള്‍ നഷ്ടമായ ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മോറിസ്‌കോയിന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളിലൊരാള്‍ കണ്ണൂരില്‍ അറസ്റ്റിലായതോടെ കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തി. കോയമ്പത്തൂര്‍ സിദ്ധാപുത്തൂര്‍ സ്വദേശി പി.കെ.രഞ്ചിത്തിനെയാണ് (47) കണ്ണൂര്‍ സിറ്റി പൊലിസ് ശാസ്ത്രീയ തെളിവുകളോടെ അറസ്റ്റു ചെയ്തത്.

art-1653599643.jpg -Pr

കണ്ണൂരുമായ നല്ല ബന്ധമുള്ളയാളാണ് അറസ്റ്റിലായ രഞ്ചിത്ത്. അര്‍ധമലയാളിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളുടെ തറവാട് വീട് കണ്ണൂര്‍ കല്യാശേരിയിലാണ്. കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തത്. സൈബര്‍ പൊലിസിന്റെ സഹായത്തോടെയാണ് പ്രതിക്കായി വലവിരിച്ചത്.

കോടികളുടെ ഇടപാടുകള്‍ നടന്ന എല്‍. ആര്‍ ട്രേഡിങ് നെറ്റ് വര്‍ക്ക് പിരമിഡില്‍ ഒന്നാം സ്ഥാനത്ത് ഇയാളും രണ്ടാം സ്ഥാനത്ത് മലപ്പുറം പൂക്കോട്ടു പാടം സ്വദേശി നിഷാദ് കിളിയടുക്കലുമാണ്. ബംഗ്‌ളൂരില്‍ ജയാ നഗറില്‍ ഉണ്ടായിരുന്നു എ.ആര്‍ ട്രേഡിങ് ഓഫീസില്‍ മാനേജരായും രഞ്ജിത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നന്നായി ഇംഗ്‌ളീഷ് സംസാരിച്ച് ആളുകളെ വലയില്‍ വീഴ്ത്തുന്ന രഞ്ചിത്ത് വിവര സാങ്കേതിക വിദ്യയിലും അതിവിദഗ്ദ്ധനാണ്. ഇയാള്‍ നേരത്തെ അറസ്റ്റിലായ മറ്റൊരു മുഖ്യപ്രതി നിഷാദിനൊപ്പം ചേര്‍ന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു.

നേരത്തെ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് അധ്യാപകനായിരുന്ന ഇയാള്‍ സ്റ്റഡി മോജോയെന്ന പേരില്‍ ഇ-ലേണിങ് ആപ്‌ളിക്കേഷന്‍ തയ്യാറാക്കി അതു വാഗ്ദ്ധാനം ചെയ്താണ് ട്രേഡിങ് കമ്പിനി രൂപീകരിച്ചാണ് കോടികള്‍ പിരിച്ചെടുത്തത്. പിന്നീടാണ് മോറിസ്‌കോയിന്‍ വാഗ്ദ്ധാനവുമായി രംഗത്തെത്തിയത്. ഈ കേസില്‍ നേരത്തെ കണ്ടെത്തിയ 36 കോടിക്ക് പുറമേ പ്രതികളുടെ ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചതായും അസി. പൊലിസ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ അറിയിച്ചു. ഏകദേശം രണ്ടായിരം കോടിയുടെ അഴിമതിയാണ് മോറിസ് കോയിന്‍ ഇടപാടിലൂടെ നടന്നതെന്നാണ് പൊലിസ് പറയുന്നത്. ഇനിയും ഈ കേസില്‍ നിരവധി പേര്‍ പിടിയിലാകാനുണ്ട്. മാനക്കേട് ഭയന്ന് പലരും പൊലിസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ഡി.എച്ച് ക്യൂ എസ്.ഐ ഡിജേഷ്, പ്രബോഷനറി എസ്.ഐ ആല്‍ബി. സിറ്റി എസ്.ഐ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കണ്ണൂര്‍കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+