മിഠായി കൊടുത്തു, ഫ്രോക്ക് ഊരിമാറ്റി... ബൈബിൾ വായിക്കാൻ കൊണ്ടുപോയി വൈദികന്‍ 10 വയസ്സുകാരിയെ ചെയ്തത്
തിരുവനന്തപുരം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റിലായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിഎസ്‌ഐ സഭ വികാരിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ആയിരുന്നു ആ ദിവസം ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ബൈബിള്‍ വായിക്കാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞായിരുന്നത്രെ ഇത്.
പിന്നീട് രക്ഷിതാക്കള്‍ എത്തിയപ്പോള്‍ ഫ്രോക്ക് ഊരിമാറ്റിയ നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. നേരത്തേയും ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ബൈബിള്‍ വായിക്കാന്‍
ഇംഗ്ലീഷില്‍ ബൈബിള്‍ വായിക്കാന്‍ പഠിപ്പിക്കാം എന്ന് പറഞ്ഞാണത്രെ വൈദികന്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പള്ളിയോട് ചേര്‍ന്ന മുറിയിലേക്കായിരുന്നു ഇത്.

മിഠായി നല്‍കി പ്രലോഭനം
ആദ്യം കുട്ടിയ്ക്ക് മിഠായി നല്‍കിയാണ് ഇയാള്‍ പ്രലോഭിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷം പുറത്താരോടും വിവരം പറയരുത് എന്ന് ചട്ടം കെട്ടും.

ഫ്രോക്ക് ഊരിമാറ്റി
അതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ഫ്രോക്ക് ഊരിമാറ്റുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അപ്രതീക്ഷിതമായി എത്തിയപ്പോള്‍
കുട്ടിയെ നേരത്തേ കൂട്ടിക്കൊണ്ടുവരാന്‍ രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഫ്രോക്ക് ഊരിമാറ്റിയ നിലയില്‍ ആയിരുന്നു പെണ്‍കുട്ടി.

ആദ്യമായല്ല
ആദ്യമായല്ല ഇയാള്‍ പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് എന്നാണ് കരുതുന്നത്. മുമ്പും അവധി ദിവസങ്ങളില്‍ ഇയാള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നത്രെ.

വിരമിക്കാന്‍ മാസങ്ങള്‍
വൈദിക വൃത്തിയില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആണ് വൈദികന്‍ അറസ്റ്റിലായിട്ടുള്ളത്. നേരത്തേയും ഇയാള്‍ക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നു.

അശ്ലീല വീഡിയോ കാണിക്കല്‍
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചും ഇയാള്‍ കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ആരോപണം. നേരത്തെ വെള്ളറടയില്‍ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും പറയുന്നുണ്ട്.

സ്ത്രീകളോടും
മുതിര്‍ന്ന സ്ത്രീകളോടും വൈദികന്‍ മോശമായി പെരുമാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീട്ടമ്മയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരസ്യമായി മാപ്പ് പറയേണ്ടി വന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications