മോഡി വര്‍ഗീയവാദിയല്ലെന്ന് സിഎസ്ഐ സഭ
കോട്ടയം: നരേന്ദ്രമോഡി വര്‍ഗീയവാദിയാണെന്ന് തോന്നിയിട്ടില്ലെന്ന് സിഎസ്‌ഐ മധ്യകേരള മാഹായിടവക ബിഷപ്പിം സഭാ ഡെപ്യൂട്ടി മോഡറേറ്ററുമായ തോമസ് കെ ഉമ്മന്‍. മോഡിയുടെ വികസന മാതൃക അംഗീകരിയ്ക്കാവുന്നതാണെന്നും ബിഷപ്പ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കവെയാണ് മോഡിയെ പിന്തുണച്ച് ബിഷപ്പ് സംസാരിച്ചത്.
മുന്‍പ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളും മോഡിയെ പിന്തുണച്ചിരുന്നു. മോഡിയെ വര്‍ഗീയവാദിയായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ ബിഷപ്പ് ഗുജറാത്ത് കലാപത്തെ കണ്ടില്ലെന്ന് നടിയ്ക്കാനാകില്ലെന്നും പറഞ്ഞു.

തണ്ണീര്‍ത്തടം നികത്തി ആറന്മുള വിമാനത്താവളം നിര്‍മ്മിയ്‌ക്കേണ്ടതുണ്ടോയെന്നും ബിഷപ്പ് ചോദിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്നതാണ് സിഎസ്‌ഐ സഭയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
മതസഹിഷ്ണുത പുലര്‍ത്തിയാല്‍ മോഡി പ്രധാനമന്ത്രിയാകുന്നതില്‍ തെറ്റില്ലെന്ന് യാക്കോബായ സഭയുടെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും മുന്‍പ് പറഞ്ഞിരുന്നു. എഴുത്തുകാരി പി വത്സലയും മോഡി പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണച്ചിരുന്നു.












Click it and Unblock the Notifications