Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണയില്ലാതെ മലയാളി; പരിക്കേറ്റ വൃദ്ധ നടുറോഡില്‍ കിടന്നത് ഏറെനേരം; ഒടുവില്‍, വീഡിയോ...

തിരുവനന്തപുരം: ബൈക്കിടിച്ച് പരിക്കേറ്റ വൃദ്ധ നടുറോഡില്‍ ഏറെനേരം കിടന്നിട്ടും ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. സര്‍ക്കാര്‍ വാഹനങ്ങളും നാട്ടുകാരും റോഡിലൂടെ പോയിട്ടും റോഡില്‍ കിടക്കുന്ന വൃദ്ധയെ ഗൗനിച്ചതേയില്ല. കഴിഞ്ഞദിവസം കടയ്ക്കാവൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തായതിനെ തുടര്‍ന്നാണ് വാര്‍ത്തയായത്.

മല്‍സ്യത്തൊഴിലാളിയായ ഫിലോമിനയെയാണ് ബൈക്കിടിച്ച് തെറിപ്പിച്ചത്. ബൈക്കോടിച്ച ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പം ബൈക്കില്‍ മറ്റു രണ്ടുപേരുമുണ്ടായിരുന്നു. ഇവര്‍ ഹെല്‍മിറ്റില്ലാതെയാണ് ബൈക്കില്‍ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു.

dsply

15 മിനുറ്റോളം വൃദ്ധ റോഡില്‍ കിടന്നു. എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടുന്ന അവരെ നിരവധി പേര്‍ കണ്ടെങ്കിലും ആരും സഹായിച്ചില്ല. സര്‍ക്കാര്‍ വാഹനവും മറ്റു വാഹനങ്ങളും ഈ സമയം റോഡിലൂടെ പോയിരുന്നു. ഒരു യുവാവ് മറ്റുള്ളവരെ വിളിച്ച് വൃദ്ധയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഒരു പോലീസ് വാഹനം എത്തിയാണ് ഫിലോമിനയെ സഹായിച്ചത്. ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചു.

ഫിലോമിന അഞ്ചുതെങ്ങ് സ്വദേശിയാണെന്നാണ് സൂചന. രക്തമൊലിപ്പിച്ച് നടുറോഡില്‍ കിടന്നിട്ടും ആരും ശ്രദ്ധിക്കാത്തതാണ് മനസാക്ഷിയുള്ളവരെ നടുക്കുന്നത്. ഫിലോമിന വീണു കിടക്കുമ്പോള്‍ സമീപത്തുകൂടെ കാറും ബസും പോകുന്നുണ്ടായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറംലോകം അറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+