Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിനെ അടിച്ചു വീഴ്ത്തി ബൈക്കുമായി കടന്ന അക്രമികളെ പിടികൂടി

നേമം: പാപ്പനംകോടിന് സമീപം ബൈക്കില്‍ സഞ്ചരിച്ച സ്വകാര്യ ബസ് ജീവനക്കാരനെ അടിച്ചു വീഴ്ത്തി ബൈക്കുമായി കടന്നുകളഞ്ഞ അക്രമികളെ അറസ്റ്റ് ചെയ്തു. നേമം അരുവാകോട് കരുതലയ്ക്കല്‍ വീട്ടില്‍ സുനില്‍കുമാര്‍ (ഗഞ്ചാവ് സുനി, 31) നേമം അരുവാകോട് വിഷ്ണു (27) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.

arrest

മർദ്ദനമേറ്റ സ്വകാര്യ ബസ് ഡ്രൈവർ ശിവശങ്കരന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞു ചൂഴറ്റുകോട്ടയിലേയ്ക്ക് വരികയായിരുന്ന ശിവശങ്കരനെ ഇരുവരും വഴിയിൽ തടഞ്ഞു നിര്‍ത്തി ലിഫ്റ്റ് ചോദിച്ചു. പരിചയം ഇല്ലാത്തതിനാല്‍ ലിഫ്റ്റ് കൊടുക്കുവാൻ വിസമ്മതിച്ച ഇയാളെ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബൈക്കുമായി കടന്നുകളഞ്ഞു. റോഡിൽ വീണു കിടന്ന ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇരുവരേയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. എസ്റ്റേറ്റ് മേഖലയിൽ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇവർക്ക് ജാമ്യം ലഭിച്ചിട്ട് അധിക നാൾ ആയിട്ടില്ല. യുവാവിനെ ആക്രമിച്ച് മാല കവർന്ന മറ്റൊരു കേസിലെ പ്രതിയാണ് സുനിൽ കുമാർ.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശിന്‍റെ നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ദീനില്‍ നേമം പോലീസ് ഇന്‍സ്പെക്ടര്‍ കെ.പ്രദീപ് സബ് ഇന്‍സ്പെക്ടര്‍ മാരായ എസ് .എസ്.സജി, സഞ്ചു ജോസഫ് ,ബിജു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ പത്മകുമാര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, രഞ്ജിത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+