പൊലീസിനെ വെട്ടിച്ച് ട്രെയിനിന് മുന്നില്‍ ചാടിയ കള്ളന്‍ രക്ഷപ്പെട്ടു
ചെങ്ങന്നൂര്‍: മോഷണക്കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് ട്രെയിനിന് മുന്നില്‍ക്കൂടി രക്ഷപ്പെട്ടു. സുരേഷ് (20) ആണ് ചൊവ്വാഴ്ച ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.
ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുരേഷിനെ ഹാജരാക്കിയ ശേഷം തിരുവന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം എആര്‍ ക്യാംപിലെ പൊലീസുകാരായ അരുണ്‍ സേവ്യര്‍, തസിന്‍ എന്നിവരുടെ കൈയ്യില്‍നിന്നും രക്ഷപ്പെട്ടത്.

തിരുവനന്തപുരത്തേക്ക് എത്തുന്നതിനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കവെയാണ് കേരള എക്‌സ്പ്രസ് എത്തിയത്. പൊലീസുകാരെ വെട്ടിച്ച് സുരേഷ്, ട്രെയിനിന് മുന്നില്‍ ചാടി പാളം മുറിച്ച് കടന്ന് രക്ഷപ്പെട്ടത്.
പൊലീസ്, പ്രതിയെ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ചെങ്ങന്നൂര്‍ പൊലീസ് പ്രതിക്കായി ഊര്‍ജിത ശ്രമം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications