കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികവിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ അന്യസംസ്ഥാനക്കാരനായ യുവാവ് പോലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടു. കൊല്‍ക്കത്ത ഹസ്‌നാബാദ് ബയ്ലാനി ബിസ്പൂര്‍ മുഹമ്മദ് റസല്‍ (20)നെയാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നത്.

സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷിക്കരുത്; ഹിന്ദു കുട്ടികൾ ആഘോഷിച്ചാൽ അനുഭവിക്കും, ഭീഷണി!
അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കാനിരിക്കെയാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ പുലര്‍ച്ചെ നാലിന് അരീക്കോട് സ്റ്റേഷനിലെ സെല്ലില്‍ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ക്കു ലഹരി ഗുളികകള്‍ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.

kolkathaprathi

മാനസിക രോഗമുള്ളവര്‍ക്കും മറ്റും നല്‍കുന്ന നൈട്രോസണ്‍ എന്ന പേരുള്ള നൂറോളം ഗുളികകളാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ലഹരിക്ക് അടിമകളായ യുവാക്കളില്‍ സണ്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും ഒരു കോപ്പിയും നല്‍കിയാല്‍ മാത്രം മെഡിക്കല്‍ ഷോപ്പില്‍നിന്നു കിട്ടുന്ന മരുന്നാണിത്. കുട്ടികളുടെ ഇടയില്‍ ഇത്തരം ഗുളികകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.

ഇതിനു മുന്‍പും തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ഗുളികകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേപേഷ് കുമാര്‍ ബഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുനു ഇയാളെ പിടികൂടിയിരുന്നത്.

English summary
Culprit escaped from police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X