കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് താമരശ്ശേരിയിൽ വിളഞ്ഞത് രണ്ട് മീറ്റർ നീളമുള്ള കപ്പ... അത്ഭുതക്കപ്പ വൈറലാകുന്നു...

Google Oneindia Malayalam News

താമരശേരി: പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിന്റെ മുറ്റത്ത് ക്യഷി ചെയ്ത കപ്പ വിളവെടുത്തപ്പോള്‍ കിഴങ്ങിന്റെ നീളം രണ്ടു മീറ്റര്‍. കോടഞ്ചേരി പൂളവള്ളി കമ്പകക്കുഴി പുത്തന്‍പുരയില്‍ വിജയന്‍ ക്യഷി ചെയ്ത കപ്പയാണ് വിളവ് കൊണ്ട് കൗതുകമായി മാറിയത്.

നീരവ് മോദി തട്ടിയ 11,000 കോടി രൂപയും ഈടാക്കുക സാധാരണക്കാരിനില്‍ നിന്നും!!
രാവിലെ കപ്പ പറിക്കുന്നതിന് ഭാര്യ ശോഭനയുമൊത്ത് ശ്രമിച്ചപ്പോഴാണ് കിഴങ്ങിന്റെ അസാധാരണ നീളം മനസ്സിലായത്. പിന്നെ കൂടുതല്‍ പരിക്ക് പറ്റാതെ കിഴങ്ങ് മണ്ണ് നീക്കി പുറത്തെടുത്തു. വേളംകോടുള്ള ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്നും വാങ്ങിയ ആമ്പക്കാടന്‍ ഇനത്തില്‍ പെട്ട കപ്പത്തണ്ടുപയോഗിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് ക്യഷി ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയായ ഇദ്ദേഹം പുതിയ വീടിന്റെ മുറ്റത്ത് വിട്ടാവശ്യത്തിനാണ് കപ്പ ക്യഷി ചെയ്തത്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ ക്യഷി ചെയ്ത കപ്പയുടെ വലിയ വിളവ് വിജയന് നൽകിയത് വലിയ സന്തോഷവും ആവേശവും.

kappa

ഇപ്പോള്‍ നിരവധി ആളുകൾ കിഴങ്ങ് കാണാന്‍ വീട്ടിലെത്തുന്നുണ്ട്. കൂടെ കോടഞ്ചേരി ക്യഷിഭവന്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് കര്‍ഷകന്റെ വിളവെടുപ്പ് സന്തോഷത്തില്‍ പങ്കാളികളായി.

കാറ്റെടുത്തത് കര്‍ഷകന്റെ സ്വപ്നങ്ങൾ!! മഹാരാഷ്ട്രയില്‍ 1.25 ലക്ഷം ഹെക്റില്‍ കൃഷിനാശം,കാറ്റെടുത്തത് കര്‍ഷകന്റെ സ്വപ്നങ്ങൾ!! മഹാരാഷ്ട്രയില്‍ 1.25 ലക്ഷം ഹെക്റില്‍ കൃഷിനാശം,

English summary
Cultivated Tapioca of 2 metre long
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X