കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിത്താബിന് ദുര്‍ഗതി; പ്രതിഷേധമുയര്‍ത്തി സാംസ്‌കാരിക കൂട്ടായ്മ, കണ്ണീരണിഞ്ഞ് വിദ്യാർത്ഥികൾ!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിക്കാതിരുന്ന നാടകം കിത്താബിനായി സാമൂഹിക നവമാധ്യമങ്ങളില്‍ സാംസ്‌കാരിക മേഖലയിലുള്ളവരുടെ കൂട്ടായ്മ രൂപം കൊണ്ടു. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടിയ മേമുണ്ട എച്ച്എസ്എസിന്റെ നാടകമായിരുന്ന കിത്താബിനെതിരേ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തിയതോടെ സംസ്ഥാന കലോത്സവത്തില്‍ ഇത് അവതരിപ്പിക്കേണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനമെടുക്കുകയായിരുന്നു.

<strong>എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം</strong>എലിപ്പെട്ടിയില്‍ കുടുങ്ങാതെ കുട നന്നാക്കുന്ന ചോയി; അവിയല്‍ പരുവമായി ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരം

നാടകം അവതരിപ്പിക്കാന്‍ അനുമതി തേടി സ്‌കൂള്‍ ലീഡര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മാനേജ്‌മെന്റ് നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതോടെ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നില്‍ അപ്പീല്‍ നല്‍കാമെന്ന് വ്യക്തമാക്കി കോടതി തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു. നാടകം അവതരിപ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ആലപ്പുഴ പൂങ്കാവ് സ്‌കൂളിലെ വേദിയിലെത്തിയ വിദ്യാര്‍ഥികള്‍ മറ്റുനാടകങ്ങള്‍ കണ്ട് കണ്ണീര്‍ പൊഴിക്കുന്നത് ആസ്വാദകര്‍ക്ക് നൊമ്പരക്കാഴ്ചയായി.

Kithab drama artists

വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സംവിധായകന്‍ റഫീക്ക് മംഗലശേരിയും വേദിയില്‍ എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കിത്താബിനോട് ഐക്യദാര്‍ഢ്യം പ്രഖാപിച്ച് നവമാധ്യമങ്ങളില്‍ കാമ്പയിന് തുടക്കം കുറിച്ചത്. റഫീഖ് മംഗലശേരിക്കൊപ്പമുള്ള സംയുക്ത പ്രസ്താവനയാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത കിത്താബിന്റെ അവതരണത്തില്‍ നിന്ന് ചില മതസംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിന്മാറിയതെന്നും നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് കാമ്പയിനില്‍ ആരോപിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കാമ്പയിനില്‍ കെ. സച്ചിദാനന്ദന്‍, എസ്. ഹരീഷ്, സണ്ണി. എന്‍. കപിക്കാട്
സജിത മഠത്തില്‍, കെ.ഇ.എന്‍, മാമുക്കോയ, എസ്. ശാരദക്കുട്ടി, സുനില്‍. പി. ഇളയിടം, കല്‍പറ്റ നാരായണന്‍, എം.എന്‍. കാരശേരി, സുല്‍ഫത്ത് എം, ടി.ടി. ശ്രീകുമാര്‍, ദീദി ദാമോദരന്‍,
ഹമീദ് ചേന്ദമംഗലൂര്‍, ജോളി ചിറയത്ത്, പ്രിയനന്ദനന്‍, എന്‍.രാവുണ്ണി തുടങ്ങി നൂറുകണക്കിനാളുകളാണ് ഇതിനോടകം അണിചേര്‍ന്നിട്ടുള്ളത്.

English summary
Cultural leader's protest for Kithab issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X