കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമുയർത്തി സംസ്കാര സാഹിതി കലാജാഥ ശ്രദ്ധേയമായി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: സംഘ്പരിവാർ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധമുയർത്തി സംസ്കാര സാഹിതി കലാജാഥ ശ്രദ്ധേയമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥയുടെ മുന്നോടിയായാണ് തെരുവ് നാടകവും നാടൻപാട്ടും ഉൾക്കൊള്ളുന്ന കലാജാഥ പേരാമ്പ്രയിലെത്തിയത്.

സൗദി ആടിയുലയുന്നു; ഓഹരികള്‍ കൂപ്പുകുത്തി, എണ്ണവില കുതിച്ചുയര്‍ന്നു!! 'വിമാന സര്‍വീസ്' നിര്‍ത്തി
സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് രചനയും പ്രദീപ് പയ്യന്നൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ കേന്ദ്രസർക്കാരിനെയും സംഘ്പരിവാറിനെയും നിശിതമായി വിമർശിക്കുന്നു. ഫാസിസത്തെ എഴുത്തുകൊണ്ട് പ്രതിരോധിക്കുന്നവരെ ഇല്ലാതാക്കുന്നതും ജിഎസ്ടിയും നോട്ട് നിരോധനവും മൂലം വലയുന്ന ജനത്തിന്റെ അവസ്ഥയും നാടകത്തിൽ വരച്ചുകാട്ടുന്നു.

samskkarikaprethirodam

ഗാന്ധിജിയെ വെടിവച്ചു കൊല്ലുന്ന രംഗത്തോടെ ആരംഭിക്കുന്ന നാടകത്തിൽ സമകാലിക ഇന്ത്യയിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഓരോന്നായി കോർത്തിണക്കുന്നു. പശുവിറച്ചി കൈവശം വെച്ചെന്നാരോപിച്ച് ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങളും സ്ത്രീകൾക്കും ദളിതർക്കും എതിരായ അക്രമങ്ങളും നാടകത്തിൽ വിമർശനവിധേയമാകുന്നു. ഡിജിറ്റൽ ഇന്ത്യയിലെ ശിശുമരണങ്ങളുടെ എണ്ണം കൂടുമ്പോൾ പ്രധാനമന്ത്രി വിദേശത്തേക്ക് പോകുന്നതിനെയും നാടകം വിമർശിക്കുന്നു.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സി.പി.സംസ്ഥാന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും വിമർശനമുണ്ട്. സിപിഎമ്മിന്റേത് അവസരവാദ രാഷ്ട്രീയമാണെന്നും നാടകം പരിഹസിക്കുന്നു. അഞ്ചു വർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുസർക്കാർ ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും വിമർശിക്കുന്നു. ജനാധിപത്യ മൂല്യങ്ങളിലേക്ക് രാജ്യത്തെ , തിരിച്ചുവരാൻ കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നും ഇതിനായി കോൺഗ്രസിന് ശക്തിപകരണമെന്നും ആവശ്യപ്പെട്ടാണ് നാടകം അവസാനിക്കുന്നത്.

കലാജാഥക്ക് പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് നൽകിയ സ്വീകരണം സംസ്ഥാന പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ തണലിൽ സംഘ്പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എതിർക്കുന്നവരെ കൊന്നൊടുക്കുന്ന ഹിറ്റ്ലറുടെ നയമാണ് മോദി പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ ചെയർമാൻ കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ സിഎച്ച് സനൂപ്, ജനറൽ കൺവീനർ ടിവി മുരളി, ട്രഷറർ കെ.എം ശ്രീനിവാസൻ, യുഡിഎഫ് നേതാക്കളായ കെ ബാലനാരായണൻ, എസ്കെ അസൈനാർ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, പിജെ തോമസ്, കെകെ വിനോദൻ, കാവിൽ പി. മാധവൻ, എൻപി വിജയൻ, ടികെ ഇബ്രാഹിം, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, ഇപി മുഹമ്മദ്, ജസ്റ്റിൻ രാജ്, കെ കുഞ്ഞബ്ദുള്ള, പികെ നൗജിത്ത് എന്നിവർ പ്രസംഗിച്ചു.

English summary
Cultural protest against Fascism ''Samskara Sahithi Kalajaatha''
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X