കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ദിവസം മലപ്പുറത്ത് നിരോധനാജ്ഞ

  • By Athul
Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പടക്കം, സ്‌ഫോടന വസ്തുക്കള്‍, കല്ല് ഇവ ശേഖരിക്കുന്നതിനും പ്രകടനങ്ങള്‍, ബൈക്ക് റാലികള്‍, ബാനറുകള്‍, നോട്ടീസുകള്‍, പോസ്റ്ററുകള്‍, ഓഡിയോ വീഡിയോ മെസേജുകള്‍ എന്നിവയ്ക്കാണ് നിരോധനം.

ശനിയാഴ്ച മുതലാണ് നിരോധനാജ്ഞ നടപ്പില്‍ വന്നത് അഞ്ചു ദിവസത്തേക്ക് ഇത് തുടരും. കേരള പൊലീസ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരള പൊലീസ് ആക്ട് 78 പ്രകാരമാണ് നിരോധമാജ്ഞ പുറപ്പെടുവിച്ചത്.

kerala police

തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായിരുന്ന മലപ്പുറത്ത് എല്‍ഡിഎഫ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനെതുടര്‍ന്നാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് വടകര റൂറലിലും അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസ് വകുപ്പ് 78,79 പ്രകാരമാണ് നിരോധനാജ്ഞ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തെതുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആഹ്ലാദ പ്രകടനങ്ങള്‍, അപകീര്‍ത്തിപ്പെടുത്തിയുള്ള മുദ്രാവാക്യങ്ങള്‍, എതിര്‍ സ്ഥാനാര്‍ത്ഥികളുടെ വീട്ടിനുമുന്നിലുള്ള പടക്കം പൊട്ടിക്കല്‍, തുറന്ന വാഹനത്തിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

English summary
Curfew in malappuram for five days due to the panchayath election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X