കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിൽ കേരളം കൂടുതൽ വലയും; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം

നോട്ടു നിയന്ത്രണത്തിലും നികുതി സംബന്ധിച്ചുമുള്ള വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ടു നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. നവംബര്‍ 15 ചൊവ്വാഴ്ച്ച മുതല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

നോട്ടു നിയന്ത്രണത്തിലും നികുതി സംബന്ധിച്ചുമുള്ള വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യാനാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

new-currency

നിലവിൽ ആവശ്യത്തിന് പണം കൈയ്യിലില്ലാതെ വലയുകയാണ് ജനങ്ങൾ. അതിന് പുറമേയാണ് ഇനി വ്യാപാരികളുടെ സമരവും വരുന്നത്. ചില്ലറയില്ലാത്തതിനാലും പഴയ നോട്ടുകൾ മാറ്റിക്കിട്ടാത്തതിനാലും ഇപ്പോൾ തന്നെ ചില്ലറ വിൽപന ശാലകളിൽ വ്യാപാരം കുറവാണ്.

English summary
Currency ban Merchants decided to shut down shops in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X