Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സി നിരോധനം; മോദിയെ വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി

കോഴിക്കോട്: തിരൂരില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നോട്ട് അസാധുവാക്കലിനെതിരായ പുസ്തകം പ്രകാശനം ചെയ്ത എംടി വാസുദേവന്‍ നായര്‍ക്കെതിരെ ബിജെപി. ചടങ്ങില്‍ നോട്ട് അസാധുവാക്കലിനെതിരെ എംടി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എംടിയുടെ വിഷയത്തിലുള്ള നിലപാട് നല്ല ഉദേശ്യത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

പലസംഭവങ്ങളിലും എംടി നേരത്തെ മൗനം പാലിക്കുകയായിരുന്നു. കേരളം നടുങ്ങിയ ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

mt-vasudevan-nair

നോട്ട് അസാധുവാക്കിയ രാജ്യങ്ങളെ ഉദാഹരണമാക്കിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ 'കളളപ്പണവേട്ട മിഥ്യയും യാഥാര്‍ഥ്യവും' എന്ന പുസ്തകം പ്രകാശിപ്പിച്ച് എംടി സംസാരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നോട്ട് അസാധുവാക്കല്‍ വന്‍ ആപത്താണ് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി. മാത്രമല്ല, പുതിയ പരിഷ്‌കാരത്തെ തുഗ്ലക്കിന്റെ ഭരണവുമായി അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരെ കുറിക്കുകൊള്ളുന്ന വാക്കുകള്‍ ഉപയോഗിച്ചാണ് എംടി പ്രസംഗിച്ചത് എന്നതുകൊണ്ടുകൂടിയാണ് എംടിക്കെതിരെ ബിജെപി രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+