ദീര്‍ഘദൂര തീവണ്ടികളില്‍ കറണ്ട് റിസര്‍വേഷന്‍ സംവിധാനം
തിരുവനന്തപുരം: ദീര്‍ഘദൂര തീവണ്ടികളില്‍ അവസാനഘട്ട റിസര്‍വേഷന്‍ രീതി നിലവില്‍ വന്നു. തീവണ്ടി യാത്ര പുറപ്പെടുന്നതിന് അരമണിയ്ക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കറണ്ട് റിസര്‍വേഷന്‍ സംവിധാനമാണ് നിലവില്‍ വന്നത്. ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രചെയ്യുന്ന ഹ്രസ്വദൂര യാത്രക്കാര്‍ക്കാണ് സംവിധാനം ഏറെ പ്രയോജനകരമാവുക.
റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം റദ്ദ് ചെയ്യുന്ന ടിക്കറ്റുകളില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കും. തിരുവനന്തപുരം എറണാകുളം സ്റ്റേഷനുകളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ലഭിയ്ക്കും. ദീര്‍ഘദൂര തീവണ്ടികളില്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള സ്റ്റേഷന്‍വരെ സ്ലീപ്പര്‍, എസി കോച്ചുകളില്‍ ഒഴിവുണ്ടാകും. ഈ സീറ്റുകളില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കറണ്ട് റിസര്‍വേഷന്‍ കൗണ്ടറിലൂടെ ടിക്കറ്റ് ലഭിയ്ക്കും.

അതായത് ദില്ലിയ്ക്കുള്ള കേരള എക്സ്പ്രസില്‍ പാലക്കാട് നിന്നും കോയമ്പത്തൂര്‍ നിന്നും റിസര്‍വ് ചെയ്തിരിയ്ക്കുന്ന സീറ്റുകളില്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വരെയോ കോയമ്പത്തൂര്‍ വരെയയോ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാം. നേത്രാവദി എക്സ്പ്രസ്, ഹൈദരാബാദ് എക്സ്പ്രസ്, രാജധാനി എകസ്പ്രസ് എന്നിവയില്‍ ഇത്തരത്തില്‍ ഹ്രസ്വദൂര യാത്രകള്‍ക്കായി കറണ്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഉപയോഗിയ്ക്കാം.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications