കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീര്‍ഘദൂര തീവണ്ടികളില്‍ കറണ്ട് റിസര്‍വേഷന്‍ സംവിധാനം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ദീര്‍ഘദൂര തീവണ്ടികളില്‍ അവസാനഘട്ട റിസര്‍വേഷന്‍ രീതി നിലവില്‍ വന്നു. തീവണ്ടി യാത്ര പുറപ്പെടുന്നതിന് അരമണിയ്ക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന കറണ്ട് റിസര്‍വേഷന്‍ സംവിധാനമാണ് നിലവില്‍ വന്നത്. ദീര്‍ഘദൂര ട്രെയിനുകളില്‍ യാത്രചെയ്യുന്ന ഹ്രസ്വദൂര യാത്രക്കാര്‍ക്കാണ് സംവിധാനം ഏറെ പ്രയോജനകരമാവുക.

റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം റദ്ദ് ചെയ്യുന്ന ടിക്കറ്റുകളില്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കും. തിരുവനന്തപുരം എറണാകുളം സ്റ്റേഷനുകളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ലഭിയ്ക്കും. ദീര്‍ഘദൂര തീവണ്ടികളില്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള സ്റ്റേഷന്‍വരെ സ്ലീപ്പര്‍, എസി കോച്ചുകളില്‍ ഒഴിവുണ്ടാകും. ഈ സീറ്റുകളില്‍ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കറണ്ട് റിസര്‍വേഷന്‍ കൗണ്ടറിലൂടെ ടിക്കറ്റ് ലഭിയ്ക്കും.

Train

അതായത് ദില്ലിയ്ക്കുള്ള കേരള എക്‌സ്പ്രസില്‍ പാലക്കാട് നിന്നും കോയമ്പത്തൂര്‍ നിന്നും റിസര്‍വ് ചെയ്തിരിയ്ക്കുന്ന സീറ്റുകളില്‍ തിരുവനന്തപുരത്ത് നിന്ന് പാലക്കാട് വരെയോ കോയമ്പത്തൂര്‍ വരെയയോ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാം. നേത്രാവദി എക്‌സ്പ്രസ്, ഹൈദരാബാദ് എക്‌സ്പ്രസ്, രാജധാനി എകസ്പ്രസ് എന്നിവയില്‍ ഇത്തരത്തില്‍ ഹ്രസ്വദൂര യാത്രകള്‍ക്കായി കറണ്ട് ടിക്കറ്റ് റിസര്‍വേഷന്‍ ഉപയോഗിയ്ക്കാം.

English summary
Current Reservation Facility Introduced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X