കുസാറ്റിലെ ആര്‍ത്തവ അവധി; നേട്ടം അവകാശപ്പെട്ട് എസ്എഫ്‌ഐ, വിട്ടുകൊടുക്കാതെ കെഎസ്‌യു
കൊച്ചി: കുസാറ്റില്‍ ആര്‍ത്തവ അവധി നല്‍കിയ തീരുമാനം പുരോഗമന നടപടിയായി വിലയിരുത്തുന്നതിനിടെ നേട്ടത്തിന്റെ അവകാശികള്‍ ഏറെ. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണിതെന്ന് എസ്എഫ്‌ഐ പറയുന്നു. തങ്ങള്‍ നടത്തിയ നീക്കമാണ് വിജയിച്ചിരിക്കുന്നതെന്ന് കെഎസ്‌യുവും പറയുന്നു.

കുസാറ്റിലെ തിരഞ്ഞെടുപ്പ് വേളയില്‍ പ്രകടന പത്രികയില്‍ കെഎസ്‌യു മുന്നോട്ട് വച്ച കാര്യമാണ് ആര്‍ത്തവ അവധി. അതിപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ഇനി മറ്റ് സര്‍വകലാശാലകളിലും ഈ ആവശ്യം ഉന്നയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു... തുടങ്ങിയ കാര്യങ്ങളാണ് കുസാറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രതിനിധിയും കെഎസ്‌യു നേതാവുമായ ആന്‍ സെബാസ്റ്റ്യന്‍ പറയുന്നത്.
രണ്ട് വിദ്യാര്‍ഥി സംഘടനകളും അവകാശവാദം ഉന്നയിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ചൂടേറിയിരിക്കുകയാണ്. ആന്‍ സെബാസ്റ്റിയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
കെ.എസ്.യു. കുസാറ്റില്‍ തുടങ്ങിവെച്ച മാറ്റം എം.ജി. യൂണിവേഴ്‌സിറ്റിയിലേക്കും കെ.എസ്.യു. ഏറ്റെടുക്കുകയാണ്. കേരളത്തിലെ മറ്റ് യൂണിവേഴ്‌സിറ്റികളിലും ആര്‍ത്തവ അവധി എന്ന ആവശ്യം ഉയര്‍ത്തി നമ്മള്‍ മുന്നോട്ട് പോകും.
ഈ വര്‍ഷം കേരള വിദ്യാര്‍ത്ഥി യൂണിയന്‍ കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നോട്ടു വെച്ച മാനിഫെസ്റ്റോയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആര്‍ത്തവ അവധി ആയിരുന്നു. ഇലക്ഷനില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചതെങ്കിലും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ കുര്യന്‍ മാനിഫെസ്റ്റോയിലെ ആ വാഗ്ദാനം നിറവേറ്റുന്നതിന് വേണ്ടി കൃത്യമായ ഫോളോ അപ്പുകള്‍ ചെയ്ത് നിവേദനം നല്‍കിയിരുന്നു. ജനുവരി ഒന്നാം തീയതി യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നു.
യൂണിവേഴ്‌സിറ്റി ആര്‍ത്തവ അവധിക്ക് അനുവാദം നല്‍കിയതിന് ശേഷം എസ്.എഫ്.ഐ. ആണ് ആ അവകാശം നേടിയെടുത്തത് എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന കത്തില്‍ ഒരു തീയതി പോലും വ്യക്തമാക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ഇവിടെ യൂണിയന്‍ നേടിയെടുത്തു എന്ന് പറയുമ്പോഴും, ആ യൂണിയനില്‍ പൂര്‍ണമായും എസ്.എഫ്.ഐക്കാര്‍ അല്ല, കെ.എസ്.യു. പ്രതിനിധികളും ഉള്‍പ്പെടുന്ന യൂണിയന്‍ ആണെന്ന് ഇതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ വേണ്ടി എസ്.എഫ്.ഐ. നടത്തുന്ന പ്രചാരണത്തില്‍ മറന്നു പോവുന്നുണ്ട്.












Click it and Unblock the Notifications